റഷ്യൻ പ്രധാനമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By Web TeamFirst Published Apr 30, 2020, 11:34 PM IST
Highlights

മിഖായേൽ മിഷുസ്തിന് രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സർക്കാരിനെ നയിക്കും.

മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേൽ മിഷുസ്തിൻ ക്വാറന്റീനിൽ പ്രവേശിച്ചു. നിലവിലെ ആരോഗ്യസ്ഥിതി മിഷുസ്തിൻ പ്രസിഡന്റ്‌ വ്ളാഡിമിർ പുടിനുമായി പങ്കുവച്ചു. മിഷുസ്തിൻ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സർക്കാരിനെ നയിക്കും.

റഷ്യയിൽ ഇതുവരെ 106,498 പേർക്ക് കൊവിഡ് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 1,073 പേർ മരിച്ചു. രോഗവ്യാപനത്തെ തുടർന്ന് രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,31,473 ആയി. ഇതുവരെ 3,274,346 പേർക്ക് രോ​ഗം ബാധിച്ചു.

click me!