
മോസ്ക്കോ: ബഹിരാകാശ രംഗത്തെ ചന്ദ്രയാൻ 3 ന്‍റെ ചരിത്ര നേട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ അഭിനന്ദനവുമായി രംഗത്തെത്തിയത്. ബഹിരാകാശ രംഗത്ത് വലിയ കാൽവയ്പെന്നാണ് പുടിൻ അഭിപ്രായപ്പെട്ടത്. ഐ എസ് ആർ ഒ നേതൃത്വത്തെ ആശംസകൾ അറിയിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. രാഷ്ട്രപതി ദ്രൌപതി മുർമ്മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമാണ് പുടിൻ സന്ദേശം അയച്ചത്.
അതേസമയം നേരത്തെ ചന്ദ്രയാൻ 3 ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും കൈയ്യടി നേടിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായതോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാനായതിന്‍റെ സന്തേഷം പങ്കിട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയും ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് അദ്ദേഹം വിവരിച്ചു. ദക്ഷിണാഫ്രിക്കിയിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ചന്ദ്രയാൻ 3 ന്‍റെ അഭിമാന നേട്ടത്തിൽ ഐ എസ് ആർ ഒ ഉദ്യോഗസ്ഥരെ വീഡിയോ കോൺഫറൻസ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam