അ​ഫ്ഗാനിലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​കയ്ക്ക് വെടിയേറ്റു

By Web TeamFirst Published Aug 25, 2020, 9:03 PM IST
Highlights

ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് സ​ബ. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​ണ് അ​വ​ർ. 

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക​യും പ്ര​മു​ഖ ന​ടി​യു​മാ​യ സ​ബ സ​ഹ​റി​ന് വെ​ടി​യേ​റ്റു. അഫ്ഗാന്‍ തലസ്ഥാനമായ കാ​ബൂ​ളി​ൽ കാ​റി​ൽ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ അ​ക്ര​മി​ക​ൾ കാ​റി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു- സ​ബ​യു​ടെ ഭ​ർ​ത്താ​വ് എ​മ​ൽ സാ​കിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് സ​ബ. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​ണ് അ​വ​ർ. കാ​ബൂ​ളി​ന്‍റെ പ​ടി​ഞ്ഞാ​റ് സ​ബ​യു​ടെ താ​മ​സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ഈ ​സ​മ​യം കാ​റി​ൽ അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ബ​യും ഒ​രു കു​ട്ടി​യും ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രൈ​വ​റു​മാ​യി​രു​ന്നു കാ​റി​ൽ. വെ​ടി​വ​യ്പി​ൽ കു​ട്ടി​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.

സ​ബ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി അ​ഞ്ച് മി​നി​റ്റി​നു​ശേ​ഷം വെ​ടി​യൊ​ച്ച കേ​ട്ട​താ​യി സാ​കി പ​റ​ഞ്ഞു. സ​ബ​യെ വി​ളി​ച്ച​പ്പോ​ൾ വ​യ​റ്റി​ൽ വെ​ടി​യേ​റ്റ​താ​യി അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ താ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. 

എ​ല്ലാ​വ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി മ​ന​സി​ലാ​യി. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​തി​നു ശേ​ഷം ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. സ​ബ സ​ഹ​റി​ന്‍റെ വയറില്‍ ഓപ്പറേഷന്‍ വിജയകരമായി കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയോ വ്യക്തമല്ല.

അഫ്ഗാനിസ്ഥാനില്‍ കലാകാരന്മാര്‍ക്കെതിരെയും, സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയും വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആശങ്ക രേഖപ്പെടുത്തി. സംഭവത്തില്‍ അക്രമികളെ പിടികൂടാന്‍ അഫ്ഗാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

click me!