
ദില്ലി: നേപ്പാളിൽ സംഭവിച്ച കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചായിരുന്നു ശിവസേന നേതാവിന്റെ പോസ്റ്റ്. ‘’ഇന്ന് നേപ്പാൾ... ഈ സാഹചര്യം ഏത് രാജ്യത്തും ഉണ്ടാകാം. സൂക്ഷിക്കുക! ഭാരത് മാതാ കീ ജയ്, വന്ദേമാതരം''- എന്നായിരുന്നു പോസ്റ്റ്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും ടാഗ് ചെയ്യുകയും ചെയ്തു. നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന വൻ പ്രകടനങ്ങൾ അക്രമാസക്തമായി മാറുകയും കുറഞ്ഞത് 19 പേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രധാനമന്ത്രി ഒലി രാജിവച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തടയാനുള്ള വിവാദ തീരുമാനത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ, സർക്കാർ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ രോഷമായി വളർന്നു. റാവത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു. അഴിമതിയെയും വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെ ചിലർ പിന്തുണച്ചു. അതേസമയം സഞ്ജയ് റാവത്തിന്റെ പോസ്റ്റ് അശാന്തിക്ക് കാരണമാകുന്നുവെന്ന് ചിലർ ആരോപിച്ചു. നിങ്ങളുടെ സ്വപ്നം ഇന്ത്യയിൽ സാക്ഷാത്കരിക്കപ്പെടില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നും ചിലർ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam