ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച, പിന്നാലെ കുഴഞ്ഞുവീണു; സ്കോട്ട്‍ലൻഡ് മുൻ പ്രധാനമന്ത്രി അന്തരിച്ചു

Published : Oct 15, 2024, 04:07 PM ISTUpdated : Oct 15, 2024, 04:11 PM IST
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച, പിന്നാലെ കുഴഞ്ഞുവീണു; സ്കോട്ട്‍ലൻഡ് മുൻ പ്രധാനമന്ത്രി അന്തരിച്ചു

Synopsis

വിവിധ ജനകീയ പദ്ധതികൾ അവതരിപ്പിച്ച് സ്കോട്ടിഷ് ജനതയുടെ മനസിൽ ഇടം പിടിച്ച നേതാവ്, പിന്നീട് ലൈംഗിക കുറ്റകൃത്യക്കിലടക്കം അകപ്പെട്ടു.  ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ 13 കേസുകളാണ് അലക്സിനെതിരെ ഉയർന്നു വന്നത്.

ലണ്ടൻ:സ്കോട്ട്‍ലൻഡിന്‍റെ മുൻ പ്രധാനമന്ത്രിയായിരുന്നു അലക്സ് സാൽമണ്ട് (69) അന്തരിച്ചു. നോർത്ത് മാസിഡോണിയയിൽ ഒരു രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. ഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച തോന്നി കുഴഞ്ഞുഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുഴഞ്ഞ് വീണതിന് തൊട്ടുപിന്നാലെ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

2007 മുതൽ 2014വരെ ഏഴുവർഷക്കാലം സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററായിരുന്നു അലക്സ് സാൽമണ്ട്. ജനപ്രിയ നേതാവായിരുന്നു അദ്ദേഹം. സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആശയത്തിന് സമരരൂപം നൽകിയതും ഇതിനായുള്ള റഫറണ്ടത്തിലേക്ക് രാജ്യത്തെ നയിച്ചതും അലക്സ് സാൽമണ്ടാണ്. അധികാരത്തിലിരുന്ന സമയത്ത് പൊതു സമ്മതനായിരുന്ന അലക്സിന് പിന്നീട് വലിയ പ്രതിസന്ധികളും നേരിടേണ്ടി വന്നു. വിവിധ ജനകീയ പദ്ധതികൾ അവതരിപ്പിച്ച് സ്കോട്ടിഷ് ജനതയുടെ മനസിൽ ഇടം പിടിച്ച നേതാവ്, പിന്നീട് ലൈംഗിക കുറ്റകൃത്യക്കിലടക്കം അകപ്പെട്ടു.  ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ 13 കേസുകളാണ് അലക്സിനെതിരെ ഉയർന്നു വന്നത്.

ഇതോടെ അലക്സ് സാൽമണ്ടിന്‍റെ രാഷ്ട്രീയ ജീവിതത്തിന് മുന്നിൽ പ്രതിസന്ധി ഉയർന്നു. ഒടുവിൽ പാർട്ടി തന്നെ അലക്സിനെ പുറത്താക്കി. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ 2020ൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നടക്കം അലക്സിനെ കുറ്റവിമുക്തനാക്കിയെങ്കിലും രാഷ്ട്രീയ ജീവിതത്തിന് മേൽ പതിഞ്ഞ കരിനിഴൽ മാറിയില്ല. സ്വതന്ത്ര സ്കോട്ട്ലന്‍റ് എന്ന ആശയത്തിനായി അഹോരാത്രം ശ്രമിച്ചിരുന്ന അലക്സ് ഒടുവിൽ വിട വാങ്ങി. അലക്സിന്‍റെ ഭൗതിക ശരീരം തിരികെ ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചതായാണ് വിവരം. 

Read More : കേരളത്തിൽ 2 ജില്ലകളിൽ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; ശക്തമായ തിരമാലക്കും കള്ളക്കടലിനും സാധ്യത, ജാഗ്രത നിർദ്ദേശം

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു