
ഹോർമൂസ് അടഞ്ഞത് കാരണം പ്രവാസികൾക്ക് വൻ തിരിച്ചടിയായി വിമാന ടിക്കറ്റ് ഉയർന്നത് 20 ശതമാനം. ഒറ്റ മാസം വിമാനക്കമ്പനികൾ വെട്ടിക്കുറച്ചത് 20 ലക്ഷം സീറ്റുകളാണ്. നൂറുകോടി ബാരൽ ലോകത്തിന് കിട്ടാതെ പോയതു മാത്രമല്ല. ഹോർമൂസ് അടഞ്ഞതു കാരണമുള്ള പ്രതിസന്ധിയെന്ന് വ്യക്തമാക്കുകയാണ് യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അൽ ജാബിർ.
നേരിട്ട് പരാമസർശമില്ലെങ്കിലും , ഇന്ത്യക്ക് ഗൗരവമുള്ള മുന്നറിയിപ്പുണ്ട് ഡോ. സുൽത്താൻ അൽ ജാബിർ പങ്കുവെച്ചിരിക്കുന്ന വിവരങ്ങളിൽ. ഇന്ധനത്തിന് പുറമെ , ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖലയുടെ നട്ടെല്ലായ വളം ഉൽപ്പന്നങ്ങൾക്ക് അൻപത് ശതമാനം വില കൂടിയിരിക്കുന്നു. ഇന്ധന വില ലോകത്ത് മുപ്പത് ശതമാനം കൂടി. ഇതെല്ലാം വിലക്കയറ്റത്തിലേക്ക് നയിക്കും. പ്രവാസികൾ ഇതിനോടകം ഭാരം അനുഭവിച്ച് തുടങ്ങി. വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത് 20 ശതമാനമാണ്. 20 ലക്ഷം സീറ്റുകൾ വെട്ടിക്കുറച്ചു. വിമാന ഇന്ധ വില വർധനവ് കാരണം സർവ്വീസുകൾ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുമുണ്ട്. ഡോയ സുൽത്താൻ അൽ ജാബിറിന്റെ പോസ്റ്റിൽ പറയുന്നതിനനുസരിച്ച് ഒറ്റ പരിഹാരം മാത്രം. ഹോർമൂസ് തുറക്കുക. സ്വതന്ത്രമായ കപ്പൽ ഗതാഗതവും ചരക്കു നീക്കവും പുനരാരംഭിക്കുക. ഓരോ ദിവസവും ലോകത്തെ ഓരോ കുടുംബത്തിലും ഫാക്ടറികളിലും സമ്പദ്വ്യവസ്ഥകളിലും ഭാരിച്ച ചെലവ് കുതിച്ചുയരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam