സിദ്ധു മൂസേവാല വധക്കേസ്: പ്രതികളിലൊരാളായ സച്ചിൻ ബിഷ്ണോയിയെ ഇന്ത്യക്ക് കൈമാറി അസർബൈജാൻ

Published : Aug 01, 2023, 04:20 PM IST
സിദ്ധു മൂസേവാല വധക്കേസ്:  പ്രതികളിലൊരാളായ സച്ചിൻ ബിഷ്ണോയിയെ ഇന്ത്യക്ക് കൈമാറി അസർബൈജാൻ

Synopsis

ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളിലൊരാളായ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യക്ക് കൈമാറി.

ദില്ലി: ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളിലൊരാളായ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യക്ക് കൈമാറി. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ബന്ധു കൂടിയായ സച്ചിനെ ദില്ലി പൊലീസ് സ്പേഷ്യൽ സെല്ലാണ് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് പിടികൂടിയത്.  2022 മെയ് 29-നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല  വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.  ഒടുവിൽ അന്വേഷണം ചെന്നെത്തിയത് ലോറൻസ് ബിഷ്ണോയ് എന്ന ഗുണ്ടാ തലവനിലേക്കായിരുന്നു. അയാളുടെ അടുത്ത അനുയായി ഗോൾഡി ബ്രാറും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു.  

കേസിലെ മറ്റൊരു പ്രതിയായ വിക്രംജീത്ത് സിംങിനെ കഴിഞ്ഞ ആഴ്ച്ച  എൻഐഎ അറസ്റ്റ് ചെയ്യതിരുന്നു. മൂസേവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രനേഡുകൾ, തോക്കുകൾ, പിസ്റ്റളുകൾ,  റൈഫിലുകൾ എന്നിവയും അറസ്റ്റിലായവരിൽ നിന്നും കണ്ടെടുത്തു.  മുഖ്യ പ്രതികളിൽ ഒരാലായ സച്ചിൻ ബിഷ്ണോയിയുടെ പേരിൽ അയുധ കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെടുന്നത്. ഇവ ലോറൻസ് ബിഷ്ണോയിയുടെയും ഗോൾഡി ബ്രാറിൻറ്റെയും സഹായത്തോടെ  നടത്തിയെന്ന പേരിൽ നിരവധി കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.

Read more:  6 വയസുകാരനെ മൂത്രമൊഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടു, പട്ടിണിക്കിട്ട് കൊന്നു, അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ

അതേസമയം മൂസേവാലിയുടെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എഎപി സർക്കാർ  മനപ്പൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. അശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരിച്ചിരുന്നു.  ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍