കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍

Web Desk   | others
Published : Jul 13, 2020, 11:20 PM IST
കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍

Synopsis

മെയ് 5 ന്  വാടക അപ്പാര്‍ട്മെന്‍റഇല്‍ ഒന്നിച്ച് കൂടിയതിനാണ് പത്ത് ഇന്ത്യക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. കിം കീറ്റ് റോഡിസെ അപാര്‍ട്ട്മെന്‍റിലാണ് ഇവര്‍ നിയന്ത്രണം മറികടന്ന് ഒന്നിച്ച് കൂടിയതെന്ന് പൊലീസ് 

സിംഗപ്പൂര്‍: കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ സര്‍ക്യൂട്ട് ബ്രേക്കര്‍ നിയമങ്ങള്‍ തെറ്റിച്ച പത്ത് ഇന്ത്യക്കാതെ നാടുകടത്തി സിംഗപ്പൂര്‍. വിദ്യാര്‍ഥികള്‍ അടക്കമുള്ള പത്ത് ഇന്ത്യക്കാര്‍ക്കെതിരെയാണ് നടപടി. തിരികെ സിംഗപ്പൂരില്‍ പ്രവേശിക്കുന്നതിന് വിലക്ക് അടക്കം പ്രഖ്യാപിച്ചാണ് ഇവരെ നാടുകടത്തിയിട്ടുള്ളതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിയമങ്ങള്‍ അനുസരിക്കാന്‍ മടി കാണിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഇതെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. ഏപ്രില്‍ 7നാണ് സര്‍ക്യൂട്ട് ബ്രേക്കര്‍ എന്ന പേരില്‍ സിംഗപ്പൂരില്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചത്. ഏപ്രില്‍ 7 മുതല്‍ ജൂണ്‍ 2 വരെയുള്ള സമയത്ത് അവശ്യസേവനങ്ങള്‍ അല്ലാതെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുകയുംആളുകള്‍ക്ക് ഭക്ഷണവും പലചരക്കും വാങ്ങാനല്ലാതെ വീടിന് പുറത്തിറങ്ങാനും സിംഗപ്പൂര്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയാണ് സര്‍ക്യൂട്ട് ബ്രേക്കര്‍. നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമുള്ളതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

ജൂണ്‍ 19 മുതലായിരുന്നു രാജ്യത്ത് നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയത്. ഞായറാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 45961 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 26 പേരാണ് ഞായറാഴ്ച സിംഗപ്പൂരില്‍ കൊവിഡ് 19 മൂലം മരണത്തിന് കീഴടങ്ങിയത്. മെയ് 5 ന്  വാടക അപ്പാര്‍ട്മെന്‍റഇല്‍ ഒന്നിച്ച് കൂടിയതിനാണ് പത്ത് ഇന്ത്യക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. കിം കീറ്റ് റോഡിസെ അപാര്‍ട്ട്മെന്‍റിലാണ് ഇവര്‍ നിയന്ത്രണം മറികടന്ന് ഒന്നിച്ച് കൂടിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.  കുറ്റം സമ്മതിച്ച ഇവരെ വന്‍തുക പിഴത്തിയ ശേഷമാണ് നാട് കടത്തുന്നത്. ഇവരുടെ വിസയും ജോലി ചെയ്യാനുള്ള അനുമതിയും സര്‍ക്കാര്‍ റദ്ദാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം