പാക്കിസ്ഥാനിൽ 1200 അടി മുകളിൽ കുട്ടികളടക്കം 8 പേർ കേബിൾ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

Published : Aug 22, 2023, 06:35 PM IST
പാക്കിസ്ഥാനിൽ 1200 അടി മുകളിൽ കുട്ടികളടക്കം 8 പേർ കേബിൾ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

Synopsis

1200 അടി മുകളിൽ വച്ചാണ് കേബിൾ കാറിന്റെ പ്രവർത്തനം നിലച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിൽ കേബിൾ കാറിനുള്ളിൽ ആറു കുട്ടികളടക്കം എട്ട് പേർ കുടുങ്ങിയതായി റിപ്പോർട്ടുകള്‍. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണു സംഭവം.  ചൊവ്വാഴ്ചച രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. 1200 അടി മുകളിൽ വച്ചാണ് കേബിൾ കാറിന്റെ പ്രവർത്തനം നിലച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിൽ പോകാനായി താഴ്വര കടക്കാനായാണ് കുട്ടികൾ കേബിൾ കാറിൽ കയറിയത്. 

കുട്ടികളോടൊപ്പം കേബിൾ കാറിൽ രണ്ട് മുതിർന്നവരുമുണ്ട്. ഇവരിലൊരാളായ ഗുൾഫ്രാസ് എന്ന വ്യക്തിയാണു വിവരം പാക്കിസ്ഥാൻ മാധ്യമമമായ ജിയോ ന്യൂസിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.   കേബിൾ കാറിനുള്ള ഒരുകുട്ടി ബോധരഹിതനായതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി ഒരു ഹെലികോപ്റ്റർ എത്തിയെങ്കിലും മടങ്ങിപ്പോയി. 

 കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളുടെ ആരോഗ്യ നില മോശമാണ്. കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്നും ഹെലികോപ്ടറിന്റെ സഹായമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ സാധ്യമല്ലെന്നു പാക്കിസ്ഥാന്റെ രക്ഷാപ്രവർത്തന സംഘത്തിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.  

Read More : ട്രാൻസ്ജെന്‍റർ വ്യക്തികളുടെ ലിംഗ മാറ്റ ശസ്ത്രക്രിയ; തുടർ ചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV
Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും മികച്ച 5 എയര്‍ലൈനുകൾ
പറന്നിറങ്ങി സൈനികർ, പ്രതിരോധമില്ലാതെ വമ്പൻ എണ്ണക്കപ്പൽ, കരീബിയൻ കടലിൽ 'സ്കിപ്പർ' പിടിയിൽ