ലാവലിൻ അഴിമതിയില്‍ കുരുങ്ങി കനേഡിയന്‍ സര്‍ക്കാറും

By Web TeamFirst Published Mar 5, 2019, 9:39 AM IST
Highlights

ട്രഷറി ബോർഡ് പ്രസിഡന്‍റ് കൂടിയായ ജാൻ ഫിൽപോട്ട് ആണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് കൊണ്ട് രാജിവച്ചത്

ഒട്ടാവ: എസ്എൻസി ലാവലിൻ കമ്പനിയുമായി ബന്ധപ്പെട്ടുളള അഴിമതിയാരോപണത്തിൽ  ഉല‍ഞ്ഞ് കനേഡിയൻ സർക്കാർ.  കേസ് കൈകാര്യം ചെയ്യുന്നതിൽ അതൃപ്തിയുണ്ടെന്നാരോപിച്ച്  കാനഡയിലെ മുതിർന്ന മന്ത്രി രാജിവച്ചു.  

ട്രഷറി ബോർഡ് പ്രസിഡന്‍റ് കൂടിയായ ജാൻ ഫിൽപോട്ട് ആണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് കൊണ്ട് രാജിവച്ചത്. കൈക്കൂലി നൽകിയ കേസിൽ കമ്പനിയെ സർക്കാർ സംരക്ഷിക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ രാജി.

ട്രൂഡോയുടെ ജനപ്രീതി ഇടിയുന്നു എന്ന കണക്കുകൾക്കിടെയുള്ള രാജി സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. അടുത്ത ഒക്ടോബറിൽ ആണ് കാനഡയിൽ തെരഞ്ഞെടുപ്പ്.

click me!