
അമേരിക്ക: പിതാവ് ഖാസിം സൊലേമാനിയുടെ മരണത്തോടെ എല്ലാം അവസാനിച്ചുവെന്ന് ഭ്രാന്തൻ ട്രംപ് കരുതേണ്ടെന്ന് മകൾ സൈനബ് സൊലേമാനി. തിങ്കളാഴ്ച നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് മേജര്‍ ജനറല്‍ ഖാസിം സൊലേമാനി കൊല്ലപ്പെട്ടത്. സംസ്‌കാര ചടങ്ങിനിടെ മകള്‍ സൈനബ് സൊലേമാനി പറഞ്ഞ വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
'ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ല', പ്രകോപിപ്പിച്ച് ട്രംപ്, തലയ്ക്ക് വിലയിട്ട് ഇറാൻ ...
"ഭ്രാന്തന്‍ ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്", ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സൈനബ് പറഞ്ഞു. തന്റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് പറഞ്ഞു. തന്റെ പിതാവിന്റെ മരണം കൂടുതൽ ചെറുത്തു നിൽപ്പുകൾക്ക് കാരണമായിത്തീരുമെന്നും അമേരിക്കയെയും ഇസ്രായേലിനെയും സംബന്ധിച്ച് ഇനി കറുത്ത ദിനങ്ങളാണ് വരാൻ പോകുന്നതെന്നും സൈനബ് മുന്നറിയിപ്പ് നൽകി.
ട്രംപിനെ വിഡ്ഢിത്തത്തിന്റെ പ്രതീകമെന്നാണ് സൈനബ് സൊലേമാനി വിശേഷിപ്പിച്ചത്. ലക്ഷക്കണക്കിന് പേരാണ് മേജര്‍ ജനറലിന്റെ സംസ്‌കാര ശ്രുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഇറാന്റെ തെരുവുകളിലേക്ക് ഇറങ്ങിയത്. അമേരിക്കയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കികൊണ്ടാണ് ജനങ്ങള്‍ സുലൈമാനിയുടെ വിലാപ യാത്രയില്‍ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam