സംയുക്ത സൈനിക അഭ്യാസത്തിനിടെ വൻ അബദ്ധം, ഒന്നിന് പുറകേ ഒന്നായി ബോംബ് വർഷിച്ച് ദക്ഷിണ കൊറിയൻ ജെറ്റ് വിമാനം

Published : Mar 06, 2025, 01:33 PM ISTUpdated : Mar 06, 2025, 01:48 PM IST
സംയുക്ത സൈനിക അഭ്യാസത്തിനിടെ വൻ അബദ്ധം, ഒന്നിന് പുറകേ ഒന്നായി ബോംബ് വർഷിച്ച് ദക്ഷിണ കൊറിയൻ ജെറ്റ് വിമാനം

Synopsis

ഉത്തരകൊറിയൻ അതിർത്തിയിൽ നിന്ന് വെറും 25 കിലോമീറ്റർ അകലെയാണ് ദക്ഷിണ കൊറിയൻ വൻ അബദ്ധം സംഭവിച്ച മേഖല. എട്ട് ബോംബുകളാണ് ജെറ്റ് വിമാനത്തിൽ നിന്ന് ഗ്രാമത്തിലേക്ക് വർഷിച്ചത്

സിയോൾ: വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ദക്ഷിണ കൊറിയയിൽ ബോംബ് വർഷിച്ച് ജെറ്റ് വിമാനം. വ്യാഴാഴ്ച പരിശീലന പറക്കലിന് ഇടയിലാണ് സംഭവം. നിരവധി ഗ്രാമീണർക്ക് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംകെ 82 ജനറൽ പർപസ് ബോംബുകളാണ്  ഫൈറ്റർ വിമാനത്തിൽ നിന്ന് അബദ്ധത്തിൽ വർഷിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ കെ എഫ് 16 വിമാനത്തിൽ നിന്നാണ് ബോംബ് വർഷമുണ്ടായത്. 

ഫയറിംഗ് റേഞ്ചിന് പുറംമേഖലയിൽ ബോംബ് വർഷിച്ച സംഭവത്തിൽ ദക്ഷിണകൊറിയൻ വ്യോമ സേന  ക്ഷമാപണം നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അപകടമുണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തുന്നതായും പരിക്ക് പറ്റിയവർ ഉടൻ രോഗമുക്തി നേടട്ടെയെന്നുമാണ് വ്യോമസേന സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. നാല് പേർക്ക് ഗുരുതര പരിക്കാണ് ബോംബ് വർഷത്തിൽ സംഭവിച്ചിട്ടുള്ളത്. ഉത്തര കൊറിയൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയുള്ള പോച്ചിയോണിലാണ് ദക്ഷിണ കൊറിയയുടെ വ്യോമ സേന തന്നെ ബോംബ് വർഷിച്ചത്. 

കോടികൾ വിലവരുന്ന വജ്ര കമ്മലുകൾ വിഴുങ്ങി 32കാരൻ, തൊണ്ടിമുതൽ തിരിച്ചെടുക്കാനാവാതെ പൊലീസ്

രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംഭവത്തിൽ ദക്ഷിണ കൊറിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ളവ ഉടൻ പ്രഖ്യാപിക്കുമെന്നും ദക്ഷിണ കൊറിയ വിശദമാക്കി. വ്യോമ സേനയും കരസേനയും സംയുക്തമായി നടത്തുന്ന ലൈവ് ഫയർ പരിശീലനത്തിനിടയിലാണ് അബദ്ധത്തിൽ ബോംബ് വർഷമുണ്ടായത്. ബോംബ് വീണ് മേഖലയിലെ പള്ളിയും നിരവധി വീടുകളും തകർന്നിട്ടുണ്ട്. ഒരു കിലോമീറ്ററോളം അകലത്തിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം