
സോൾ: യുഎസ് സൈന്യവുമായി സംയുക്തമായി നടത്തിയ ലൈവ്-ഫയർ അഭ്യാസത്തിനിടെ രണ്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്ത് എട്ട് ബോംബുകൾ വർഷിച്ചു. ഉത്തരകൊറിയൻ അതിർത്തിയോട് ചേർന്നുള്ള നഗരമായ പോച്ചിയോൺ എന്ന സ്ഥലത്താണ് അബദ്ധത്തിൽ ബോംബുകൾ വർഷിച്ചത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. കെഎഫ്-16 യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച എംകെ-82 ബോംബുകൾ രാജ്യത്തിനുള്ളിൽ വൂണു. സംഭവം സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയെന്ന് ദക്ഷിണ കൊറിയയുടെ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങളുടെ കെഎഫ്-16 (ജെറ്റ് ഫൈറ്റർ) അസാധാരണമായി എംകെ-82 ബോംബുകളുടെ എട്ട് ഷെല്ലുകൾ വർഷിച്ചു. ഫയറിംഗ് റേഞ്ചിന് പുറത്താണ് ബോംബുകൾ വീണുതെന്ന് വ്യോമസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
അപകടം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കും.
KF-16 വിമാനങ്ങളിലൊന്നിലെ ഒരു പൈലറ്റ് ബോംബിംഗ് സ്ഥലത്തിനായി തെറ്റായ കോർഡിനേറ്റ് നൽകിയതായി അജ്ഞാത വ്യോമസേന ഉദ്യോഗസ്ഥൻ പ്രാദേശിക റിപ്പോർട്ടർമാരോട് പറഞ്ഞു. രണ്ടാമത്തെ KF-16 ഒരു സാധാരണ പ്രദേശത്ത് ബോംബുകൾ വർഷിച്ചതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read More... 'ബാക്കി ബന്ദികളെ കൂടി ഉടൻ വിട്ടയക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അവസാനമാണ്'; ഭീഷണിയുടെ ഭാഷയുമായി ഹമാസിനെതിരെ ട്രംപ്
വ്യോമസേന ക്ഷമാപണം നടത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവത്തെ അപലപിച്ച് പോച്ചിയോൺ മേയർ പെയ്ക് യങ്-ഹ്യുൻ രംഗത്തെത്തി. നഗരത്തിലെ അഭ്യാസങ്ങൾ നിർത്തിവയ്ക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയിലുടനീളമുള്ള എല്ലാ ലൈവ്-ഫയർ അഭ്യാസങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി സൈന്യം പിന്നീട് അറിയിച്ചു. മൂന്ന് വീടുകൾ, ഒരു കത്തോലിക്കാ പള്ളി എന്നിവ ഭാഗികമായി തകർന്നു.