വിജയ് തൊടുത്ത പരാമർശം കുറിക്കുകൊണ്ടു, അനുര കുമാര ദിസനായകെയുടെ അപ്രതീക്ഷിത നീക്കം, ഒരു ശ്രീലങ്കൻ പ്രസിഡന്‍റ് ഇതാദ്യമായി കച്ചത്തീവിലെത്തി

Published : Sep 02, 2025, 12:02 AM IST
vijay

Synopsis

വിജയ്‌യുടെ കച്ചത്തീവ് പരാമർശങ്ങൾക്ക് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഈ അപ്രതീക്ഷിത സന്ദർശനം. ദ്വീപിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് ദിസനായകെ ഉറപ്പ് നൽകി

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ കച്ചത്തീവ് ദ്വീപ് സന്ദർശിച്ചു. ചരിത്രത്തിൽ ആദ്യമായി ഈ ദ്വീപിലെത്തുന്ന ലങ്കൻ പ്രസിഡന്‍റായും ദിസനായകെ മാറി. തമിഴ്നാട്ടിൽ നിന്നുള്ള നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ കച്ചത്തീവ് വിഷയത്തിലെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ലങ്കൻ പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത സന്ദർശനം. ദ്വീപിലെ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകാനുമാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ദിസനായകെ വ്യക്തമാക്കി. കഴിഞ്ഞ ഒൻപത് ശ്രീലങ്കൻ പ്രസിഡന്റുമാർ ആരും തന്നെ കച്ചത്തീവ് സന്ദർശിച്ചിരുന്നില്ല എന്നത് ദിസനായകെയുടെ സന്ദർശനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

തമിഴ്നാട്ടിൽ കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന വികാരം ശക്തമാകുന്നതിനിടെയാണ് ദിസനായകെയുടെ ഈ നീക്കം. ദ്വീപിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 1974 ലെ ഇന്ത്യ - ശ്രീലങ്ക കരാറിന്റെ ഭാഗമായി കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ഇന്നും ഈ തീരുമാനം വിവാദമായി തുടരുകയാണ്. ദിസനായകെയുടെ സന്ദർശനം ഈ വിഷയത്തിൽ ഇന്ത്യ - ശ്രീലങ്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ