കൊവിഡിനെ ചെറുക്കാന്‍ ഒരുമിച്ച് ലോകം; രാജ്യങ്ങളുടെ പതാകകള്‍ പുതച്ച് സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ്‌ റെഡീമര്‍

Published : Mar 28, 2020, 12:56 PM IST
കൊവിഡിനെ ചെറുക്കാന്‍ ഒരുമിച്ച് ലോകം; രാജ്യങ്ങളുടെ പതാകകള്‍ പുതച്ച് സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ്‌ റെഡീമര്‍

Synopsis

കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്ത് ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമര്‍.

റിയോ ഡി ജനീറോ: കൊവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ ഒരേ മനസ്സോടെ മുമ്‌പോട്ടു പോകുകയാണ് ലോകം. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കൊവിഡ ബാധയില്‍ മരണസംഖ്യ ദിനംപ്രതി ഉയരുമ്‌പോള്‍ ലോകത്തിനായി പ്രാര്‍ത്ഥിക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നും. ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറിലാണ് കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തത്. 

കൊവിഡ് 19 പിടിമുറുക്കിയ രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയെ പുതപ്പിച്ചത്. ഈ മഹാമാരിയെയും അതിജീവിക്കും എന്ന സന്ദേശം പ്രതീകാത്മകമായി പ്രചരിപ്പിക്കുന്ന സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമര്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവേടേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന് മേൽ നെതന്യാഹുവിന്‍റെ സമ്മർദം, ഉന്നയിച്ചത് ഒരേയൊരു ആവശ്യം മാത്രം; ഇറാന്‍റെ ആണവ സംവിധാനങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ
ഇറാൻ വമ്പൻ പ്രഖ്യാപനം നടത്തി, ഏറ്റവും പോസിറ്റീവ് മറുപടിയുമായി അമേരിക്ക; രണ്ടാംഘട്ട ചർച്ച ഉറപ്പായി; ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലേക്ക് പുറപ്പെട്ടു