അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്, ഞെട്ടിക്കുന്ന സംഭവം ചൈനയിൽ

Published : Nov 16, 2024, 11:01 PM IST
അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്, ഞെട്ടിക്കുന്ന സംഭവം ചൈനയിൽ

Synopsis

കിഴക്കൻ നഗരമായ വുക്സിയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായിരിക്കുന്നത്. 

ബീജിം​ഗ്: ചൈനയിൽ അക്രമാസക്തനായ വിദ്യാർത്ഥിയുടെ കുത്തേറ്റ് 8 പേ‍ർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനയിലെ കിഴക്കൻ നഗരമായ വുക്സിയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. 

ചൈനയിലെ തെക്കൻ നഗരമായ സുഹായിൽ ഒരു സ്പോർട്സ് സെന്‍ററിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാറിടിച്ചു കയറ്റിയതിനെ തുടർന്ന് 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് വീണ്ടും ചൈനയിൽ അക്രമ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വെയ്ക്കലിൽ അതൃപ്തനായ 62കാരനാണ് ആളുകൾക്കിടയിലേയ്ക്ക് കാർ ഓടിച്ചുകയറ്റിയത്. വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് ഇയാൾ മനപൂർവ്വം കാറിടിച്ചു കയറ്റി എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഫാൻ എന്ന 62കാരനാണ് കാറോടിച്ചിരുന്നത്. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടിയിലായിരുന്നു. 

READ MORE: പരസ്ത്രീ ബന്ധത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു