Latest Videos

ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളുമായി എത്തിയ ബോട്ട് മുങ്ങി, 19 പേര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Mar 27, 2023, 11:49 AM IST
Highlights

ഇറ്റലിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടുണീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് വിശദമാക്കുന്നത്.

ടുണീഷ്യ: അഭയാര്‍ത്ഥികളുമായി എത്തിയ ബോട്ട് മുങ്ങി 19ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ടുണീഷ്യന്‍ തീരത്താണ് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയത്. ഇറ്റലിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടുണീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് വിശദമാക്കുന്നത്.ഞായറാഴ്ച ഉച്ച കഴിഞ്ഞ് അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ടുണീഷ്യന്‍ മേഖലയായ മാഹ്ദിയ തീരത്തിന് സമീപത്ത് വച്ചാണ് ബോട്ട് മുങ്ങിയത്.

കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇറ്റലിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയില്‍ മുങ്ങിപ്പോയത് നാല് ബോട്ടുകളാണ്. ഇതിലുണ്ടായിരുന്ന യാത്രക്കാരില്‍ 67ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതിനോടക 80 ല്‍ അധികം ബോട്ടുകളെയാണ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞ് തിരികെ അയച്ചത്. 3000ത്തോളം ആളുകളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നതെന്നാണ് അന്ത്ര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇറ്റലിയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുന്നത്. 

കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു, വന്‍ അപകടം

ഡിസംബര്‍ മാസം കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞ് വലിയ ദുരന്തമായിരുന്നു. തണുത്തുറഞ്ഞ ഇംഗ്ലീഷ് ചാനലിലേക്ക് 50ഓളം കുടിയേറ്റക്കാരുമായെത്തിയ ഡിങ്കി ബോട്ട് തകരുകയായിരുന്നു. പുലര്‍ച്ചെ സമയത്ത് രാജ്യത്തേക്ക് ചെറുബോട്ടുകളിലെത്തുന്ന കുടിയേറ്റ ശ്രമം ചെറുക്കാനുള്ള നടപടിയെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിശദമാക്കിയതിന് പിന്നാലെയാണ് ഇംഗ്ലീഷ് ചാനലിലെ ഈ അപകടം.ബോട്ടില്‍ അന്‍പതോളം പേരുണ്ടായിരുന്നതായാണ് വിവരം. ലൈഫ് ജാക്കറ്റ് പോലുമില്ലാതെയായിരുന്നു അനധികൃത കുടിയേറ്റക്കാരെത്തിയതെന്നാണ് വിവരം.

ചെറു ബോട്ടുകളില്‍ അഭയം തേടിയെത്തുന്നവരെ വിലക്കാനും സ്ഥിരമായി നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ബ്രിട്ടന്‍

click me!