പൊലീസ് ട്രക്കിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി; പാകിസ്ഥാനിൽ ചാവേർ ആക്രമണം, ഒമ്പത് പേർ മരിച്ചു

Published : Mar 06, 2023, 02:40 PM IST
പൊലീസ് ട്രക്കിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി; പാകിസ്ഥാനിൽ ചാവേർ ആക്രമണം, ഒമ്പത് പേർ മരിച്ചു

Synopsis

ആക്രമണത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു.  അതേസമയം, അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ സൈബി മേഖലയിൽ ചാവേർ സ്ഫോടനത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രദേശത്ത് ചാവേർ ബോംബർ ബൈക്ക് പൊലീസ് ട്രക്കിലേക്ക് ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം ന‌ടത്തിയ‌തെന്ന് നടന്നതെന്ന് പൊലീസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ കിഴക്കുള്ള സൈബി നഗരത്തിലാണ് ആക്രമണം നടന്നതെന്ന് വക്താവ് മെഹ്മൂദ് ഖാൻ അറി‌യിച്ചു.

ആക്രമണത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു.  അതേസമയം, അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ വിവിധ ന​ഗരങ്ങളിൽ പൊലീസിനെതിരെ തീവ്രവാദി ആക്രമണം നടന്നിരുന്നു. ബലൂചിസ്ഥാനിലെ സമ്പന്നമായ ഗ്യാസും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരുവിഭാ​ഗം സർക്കാരിനെതിരെ പോരാടുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കുമെന്ന് അറിയിപ്പ്
യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ