'സൂയിസൈഡ് കിറ്റ്' വിതരണം ചെയ്തു, രണ്ട് കുട്ടികൾ മരിച്ചു; ആമസോണിനെതിരെ കേസ്

Published : Oct 12, 2022, 05:02 AM IST
'സൂയിസൈഡ് കിറ്റ്' വിതരണം ചെയ്തു, രണ്ട് കുട്ടികൾ മരിച്ചു; ആമസോണിനെതിരെ കേസ്

Synopsis

രാസവസ്തു വാങ്ങിയ ഉപഭോക്താക്കൾക്ക് ശരിയായ ഡോസ് അളക്കാനുള്ള സ്കെയിൽ, ഛർദ്ദി വിരുദ്ധ മരുന്ന്, ഈ ചേരുവകൾ എങ്ങനെ ഉപയോ​ഗിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ  ഹാൻഡ്‌ബുക്ക് എന്നിവയും വാങ്ങാൻ ആമസോൺ ശുപാർശ ചെയ്തതായി പരാതിയിൽ പറയുന്നു.   ഈ വസ്തുക്കൾ ഏതളവിൽ എങ്ങനെ ഉപയോ​ഗിച്ചാലാണ് മരിക്കാനാകുക എന്ന് ഹാൻഡ്ബുക്കിൽ നിർദ്ദേശമുണ്ടെന്ന് പരാതിക്കാർ ആരോപിക്കുന്നു

കാലിഫോർണിയ: 'ആത്മഹത്യ കിറ്റ്' എന്ന് വിളിക്കപ്പെടുന്ന വസ്തുക്കൾ കൗമാരക്കാർക്ക് വിൽക്കുന്നതായി ബന്ധപ്പെട്ട് ആമസോണിനെതിരെ കേസ്. ആത്മഹത്യ ചെയ്ത രണ്ട് കുട്ടികളുടെ കുടുംബങ്ങളാണ് ഇ-കൊമേഴ്‌സ് ഭീമനെതിരെ കേസ് നൽകിയിരിക്കുന്നത്. കൗമാരക്കാർ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് മാരകമായ രാസവസ്തു വാങ്ങിയെന്നും പിന്നീട് അത് സ്വന്തം ജീവനെടുക്കാൻ ഉപയോഗിച്ചെന്നും ഇവർ ആരോപിക്കുന്നു. 
 
ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം, 16 വയസ്സുള്ള ക്രിസ്റ്റീൻ ജോൺസണിന്റെ മാതാപിതാക്കളും 17 വയസ്സുള്ള ഈതൻ മക്കാർത്തിയുടെ മാതാപിതാക്കളുമാണ് തങ്ങളുടെ കുട്ടികളുടെ മരണത്തിന് ഭാഗികമായി ഉത്തരവാദി ആമസോൺ ആണെന്ന് വാദിച്ച് കേസ് നൽകിയിരിക്കുന്നത്.   സോഡിയം നൈട്രേറ്റ് എന്ന ഭക്ഷ്യ സംരക്ഷണ പദാർത്ഥം  ഉയർന്ന അളവിൽ മാരകമായ വിഷമാണ്. ഇതാണ് സൈറ്റിലൂടെ വിറ്റിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ കുടുംബങ്ങൾ പരാതി നൽകിയത്.

രാസവസ്തു വാങ്ങിയ ഉപഭോക്താക്കൾക്ക് ശരിയായ ഡോസ് അളക്കാനുള്ള സ്കെയിൽ, ഛർദ്ദി വിരുദ്ധ മരുന്ന്, ഈ ചേരുവകൾ എങ്ങനെ ഉപയോ​ഗിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ  ഹാൻഡ്‌ബുക്ക് എന്നിവയും വാങ്ങാൻ ആമസോൺ ശുപാർശ ചെയ്തതായി പരാതിയിൽ പറയുന്നു.   ഈ വസ്തുക്കൾ ഏതളവിൽ എങ്ങനെ ഉപയോ​ഗിച്ചാലാണ് മരിക്കാനാകുക എന്ന് ഹാൻഡ്ബുക്കിൽ നിർദ്ദേശമുണ്ടെന്ന് പരാതിക്കാർ ആരോപിക്കുന്നു. സയനൈഡ് പോലെ മാരകമായ ഒരു ഉൽപ്പന്നമാണ് ആമസോൺ വിൽക്കുന്നതെന്ന് അഭിഭാഷകർ പറയുന്നു. 
 
ഇത് ആമസോൺ വിൽക്കുന്ന കയർ, കത്തികൾ അല്ലെങ്കിൽ മരണത്തിന് ഉപയോഗിക്കാവുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്. കാരണം ഈ വസ്തുക്കൾ വീടുകളിൽ ഒന്നിനുവേണ്ടിയും ഉപയോ​ഗിക്കുന്നതല്ലെന്നും അഭിഭാഷകർ പറഞ്ഞതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ,  ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങളെ  ആമസോൺ  അനുശോചനം അറിയിച്ചു.  ഉപഭോക്തൃ സുരക്ഷയ്ക്കാണ് സ്ഥാപനം മുൻഗണന നൽകുന്നത്. വിൽപ്പനക്കാർ ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് കമ്പനി കൂട്ടിച്ചേർത്തതായും ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടിലുണ്ട്. 

 


 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം