മുൻ അഫ്ഗാൻ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവ്

By Web TeamFirst Published Sep 9, 2021, 11:02 AM IST
Highlights

മരവിപ്പിക്കാൻ ആവശ്യപ്പെട്ട അക്കൌണ്ടുകളിൽ അഫ്ഗാനിലെ മുൻ മന്ത്രിമാർ, ഡെപ്യൂട്ടികൾ, എംപിമാർ, മേയർമാർ എന്നിവരും ഉൾപ്പെടും. 

കാബൂൾ: മുൻ അഫ്ഗാൻ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് താലിബാൻ. സർക്കാർ ജീവനക്കാർ, നിയമനിര്‍മ്മാതാക്കള്‍ തുടങ്ങിയവരുടെ  ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കാനാണ് താലിബാന്റെ ഉത്തരവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായി ബന്ധപ്പെട്ട് മുമ്പ് പ്രവർത്തിച്ച എല്ലാവരുടെയും അക്കൌണ്ടുകളുടെ പട്ടിക സ്വകാര്യബാങ്കുകൾക്ക് താലിബാൻ നൽകി. 

മരവിപ്പിക്കാൻ ആവശ്യപ്പെട്ട അക്കൌണ്ടുകളിൽ അഫ്ഗാനിലെ മുൻ മന്ത്രിമാർ, ഡെപ്യൂട്ടികൾ, എംപിമാർ, മേയർമാർ എന്നിവരും ഉൾപ്പെടും. താലിബാൻ ആക്രമണത്തിന് പിന്നാലെ പൂട്ടിയിട്ടിരുന്ന കാബൂളിലെ ബാങ്കുകൾ ഉടൻ തുറക്കണമെന്നും ഉത്തരവിട്ടിരുന്നു. പണം പൻവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. 

നിരവധി പേരാണ് പണം ലവഭിക്കാൻ ക്യൂ നിൽക്കുന്നത്. അമേരിക്കയുമായി ബന്ധപ്പെട്ട് കിടക്കുന്ന അഫ്ഗാൻ ഫണ്ടുകൾ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. ഇതോടെ കോടിക്കണക്കിന് പണമാണ് താലിബാന് നഷ്ടപ്പെട്ടത്. അഫ്ഗാന് വേണ്ടി നീക്കി വച്ചിരുന്ന 440 മില്യൺ ഡോളർ ഫണ്ട് ഐഎംഎഫും തടഞ്ഞു. 

click me!