കണ്ണടച്ച് തുറക്കുന്നതിനുള്ളില്‍ കോടീശ്വരന്‍, അവിശ്വസനീയം ഈ ഖനിത്തൊഴിലാളിയുടെ കഥ

Published : Jun 25, 2020, 07:18 PM IST
കണ്ണടച്ച് തുറക്കുന്നതിനുള്ളില്‍ കോടീശ്വരന്‍, അവിശ്വസനീയം ഈ ഖനിത്തൊഴിലാളിയുടെ കഥ

Synopsis

ടാന്‍സാനിയ സമ്പന്നമാണെന്നതിന്റെ തെളിവാണ് ഈ രത്‌നങ്ങളെന്നാണ് പ്രസിഡന്റ് ജോണ്‍ മഗുഫുലി പ്രതികരിച്ചത്.  

ടാന്‍സാനിയയിലെ ഖനിത്തൊഴിലാളിയായ സനിനിയു ലെയ്‌സര്‍ കണ്ണടച്ച് തുറക്കുന്നതിനിടയിലാണ് കോടീശ്വരനായത്. കയ്യില്‍ തടഞ്ഞ രണ്ട് വയലറ്റ് രത്‌നങ്ങളാണ് അദ്ദേഹത്തെ സ്വപ്‌നതുല്യമായ നേട്ടത്തിലെത്തിച്ചിരിക്കുന്നത്. 

കൈപ്പത്തിയോളം വലിപ്പമുണ്ട് ഈ രത്‌നങ്ങള്‍ക്ക്. 7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിംഗ്‌സ് ( 25 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ ) ആണ് ടാന്‍സാനിയര്‍ സര്‍ക്കാര്‍ ഈ ഖനിത്തൊഴിലാളിക്ക് കൈമാറിയത്. ടാന്‍സാനിയയില്‍ നിന്ന് ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ രത്‌നങ്ങളാണ് ഇവ രണ്ടും. 

ഒരു രത്‌നത്തിന്റെ ഭാരം 9.27 കിലോഗ്രാം ആണ്. മറ്റൊന്നിന്റേത് 5.103 കിലോഗ്രാമും. ഖനി മന്ത്രാലയ വക്താവാണ് രത്‌നത്തിന്റെ ഭാരം അറിയിച്ചത്.  ടാന്‍സാനിയന്‍ ടെലിവിഷനുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ അത്ഭുത നേട്ടം സ്വന്തമാക്കിയ ലെയ്‌സര്‍. ടാന്‍സാനിയ സമ്പന്നമാണെന്നതിന്റെ തെളിവാണ് ഈ രത്‌നങ്ങളെന്നാണ് പ്രസിഡന്റ് ജോണ്‍ മഗുഫുലി പ്രതികരിച്ചത്. 

വളരെ അധികം രത്‌നക്കള്ളക്കടത്ത് നടക്കുന്ന പ്രദേശമാണ് ടാന്‍സാനിയയുടെ വടക്കുഭാഗം. ടാന്‍സാനിയയില്‍ ഖനനം ചെയ്‌തെടുക്കുന്ന രത്‌നങ്ങളില്‍ 40 ശതമാനവും നഷ്ടപ്പെടുന്നുണ്ടെന്ന് പ്രഡിന്റ് തന്നെ വ്യക്തമാക്കിരുന്നു. തുടര്‍ന്ന് 2018 ല്‍ ഈ ഭാഗത്ത് കള്ളക്കടത്ത് തടയാനായി വലിയ മതില്‍ നിര്‍മ്മിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുമായി കൂട്ടുകൂടാൻ ബിഎൻപി: ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി; രാഷ്ട്രീയ-നയതന്ത്ര സൗഹൃദം ലക്ഷ്യം
ഇറാൻ കുപ്രചാരണം നടത്താതിരിക്കാൻ രോഗവിവരം ലോകത്തോട് മറച്ചെന്ന് നെതന്യാഹു; പ്രോസ്റ്റേറ്റ് ട്യൂമറിന് ചികിത്സ പൂർത്തിയാക്കി