
ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്ത് കിടക്കറ പങ്കിടാമെന്ന് വാഗ്ദാനം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലെ ലീസ്ബര്‍ഗിലാണ് സംഭവം. ഏലിസണ്‍ ബ്രിയല്‍ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 25 വയസ്സുണ്ട്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം ഇവര്‍ പല തവണ നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല.
ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളില്‍ മാര്‍ക്കറ്റിംഗ് അധ്യാപികയായിരുന്നു ഇവര്‍. 2017 ആഗസ്ത് മാസമാണ് ഇവിടെ അധ്യാപികയായി എത്തിയത്. മൂന്ന് മാസം കഴിഞ്ഞ ഉടന്‍ ഇവര്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തരം ചിത്രങ്ങള്‍ അയക്കാന്‍ തുടങ്ങിയതായാണ് കേസ്. 2017 നവംബര്‍ മുതല്‍ 2018 നവംബര്‍ വരെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
16 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും 17 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിക്കുമാണ് ഇവര്‍ ചിത്രങ്ങള്‍ അയച്ചത്. അടി വസ്ത്രങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും അയച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. തുടര്‍ന്ന് അധ്യാപകിയെ അറസ്റ്റ് ചെയ്തു. ലൂഡുന്‍േ ജുവനൈല്‍ ആന്റ് ഡൊമസ്റ്റിക് റിലേഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇന്നലെ ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് 2500 ഡോളറിന്റെ ബോണ്ടില്‍ ജാമ്യം അനുവദിച്ചു.
2018 നവംബറില്‍ തന്നെ ഈ അധ്യാപികയെ സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ വക്താവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam