കാന്ധഹാർ വിമാന റാഞ്ചൽ ഭീകരൻ കൊല്ലപ്പെട്ട നിലയിൽ, വീട്ടിൽ കയറി വെടിവച്ച് കൊന്ന് അജ്ഞാതർ

Published : Mar 09, 2022, 09:56 AM IST
കാന്ധഹാർ വിമാന റാഞ്ചൽ ഭീകരൻ കൊല്ലപ്പെട്ട നിലയിൽ, വീട്ടിൽ കയറി വെടിവച്ച് കൊന്ന് അജ്ഞാതർ

Synopsis

ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലനടത്തി മടങ്ങിയത്. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ഇവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

ദില്ലി: കാന്ധഹാറിൽ (Kandahar) എയർ ഇന്ത്യ വിമാനം റാഞ്ചിയ (Air India Flight Hijack) ഭീകരരിൽ ഒരാൾ പാക്കിസ്ഥാനിലെ (Pakistan) കറാച്ചിയിൽ കൊല്ലപ്പെട്ടു. സഹൂർ മിസ്ത്രി (Zahoor Mistry) എന്ന സാഹിദ് അഖുന്ദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാർച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ നടത്തിയ ആക്രമണത്തിൽ മിസ്ത്രി വീട്ടിൽ വച്ച് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 1999ൽ ഐസി-814 എന്ന എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരിൽ ഒരാളാണ് സഹൂർ മിസ്ത്രി.

ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലനടത്തി മടങ്ങിയത്. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ഇവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി സഹൂറിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വ്യവസായിയെന്ന വ്യാജേന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്തത് ഭീകരരെ പിടികൂടാൻ ആസൂത്രണം ചെയ്തതാണ് - ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, പ്രവർത്തനരഹിതമായ ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ, മുഷ്താഖ് അഹമ്മദ് സർഗർ, ബ്രിട്ടനിൽ ജനിച്ച അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ്. - ഇന്ത്യൻ ജയിലുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.

1999 ലാണ് കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരർ റാഞ്ചിയത്. വിമാനം കാന്ധഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു.  വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരർ ബന്ദികളാക്കി. ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകരരുടെ ആവശ്യത്തിന് മുന്നിൽ ഒടുവിൽ സർക്കാറിന് വഴങ്ങേണ്ടി വന്നു. ഭീകരവാദി ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗർ, അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് എന്നിവരെ അന്ന് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

100, 200 ഒന്നുമല്ല, ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ 500% നികുതി! ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് ട്രംപിന്‍റെ പുതിയ ഭീഷണി
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്ത്രീയെ വെടിവച്ചുകൊന്നു, രാജ്യത്ത് പ്രതിഷേധം ശക്തം