അമേരിക്കയിലെ ടെക്സസിൽ വെടിവയ്പ്പ്; 20 മരണം, ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ

Published : Aug 04, 2019, 07:21 AM ISTUpdated : Aug 04, 2019, 07:37 AM IST
അമേരിക്കയിലെ ടെക്സസിൽ വെടിവയ്പ്പ്; 20 മരണം, ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ

Synopsis

വെടിവയ്പ്പിൽ മൂന്ന് മെക്സിക്കൻ പൗരൻമാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിയുതിര്‍ത്ത അമേരിക്കയിലെ ഡാലസ് സ്വദേശിയായ 21 വയസുക്കാരൻ പാട്രിക് ക്രൂഷ്യസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിലെ വാൾമാര്‍ട്ട് വ്യാപാര കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ 20 മരണം. മെക്സിക്കോ അതിര്‍ത്തിയോട് ചേര്‍ന്നുള്ള എൽ പാസോയിലെ സിലോ വിസ്ത മാളിന് സമീപമാണ് അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പ്പിൽ മൂന്ന് മെക്സിക്കൻ പൗരൻമാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  

വെടിയുതിര്‍ത്ത അമേരിക്കയിലെ ഡാലസ് സ്വദേശിയായ 21 വയസുക്കാരൻ പാട്രിക് ക്രൂഷ്യസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പിന് മുമ്പ് ക്രൂഷ്യസ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത രേഖകളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അപലപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാക് മിസൈലുകൾ അധികം അകലെയല്ലെന്ന് ഓർമ വേണം': ബംഗ്ലാദേശിനെ പിന്തുണച്ച് ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് നേതാവ്
എപ്സ്റ്റീൻ ഫയലിൽ ട്രംപിനെതിരെ ഗുരുതര പരാമർശം; യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാമർശം തള്ളി യുഎസ് നീതിന്യായ വകുപ്പ്