
വാഷിങ്ടണ്‍: അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി. കാൽ ശതമാനമാണ് ഉയർത്തിയത്. തുടർച്ചയായ ഒമ്പതാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണ് വർധനവെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഡൗ ജോൺസ് ഓഹരി സൂചിക 532 പോയിന്റുകൾ ഇടിഞ്ഞു. നാസ്ഡാക് സൂചികയും ഒന്നര ശതമാനം താഴോട്ട് പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam