
ജക്കാർത്ത: ലഹരിമരുന്ന് കടത്തിയതിന് ഇന്തോനേഷ്യയിൽ മൂന്ന് ഇന്ത്യക്കാർക്ക് വധശിക്ഷ. ലെജൻഡ് അക്വേറിയസ് കാർഗോ കപ്പലിൽ 106 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്തിയതിന് കഴിഞ്ഞ വർഷം ജൂലൈയിലാണ് തമിഴ്‌നാട്ടുകാരായ രാജു മുത്തുകുമാരൻ, സെൽവദുരൈ ദിനകരൻ, ഗോവിന്ദസാമി വിമൽകണ്ഠൻ എന്നിവർ അറസ്റ്റിലായത്. കഴിഞ്ഞ മാസം, മൂവർക്കും വധശിക്ഷ വിധിച്ചു. ഇന്ത്യൻ പൗരന്മാർക്ക് മതിയായ നിയമസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദില്ലി ഹൈക്കോടതി ഇന്തോനേഷ്യയിലെ ഇന്ത്യൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടിട്ടു. ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരുടെ ഭാര്യമാർ സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടീസ് അയയ്ക്കുകയും നയതന്ത്ര തലത്തിൽ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
കുറ്റവാളികളും ഇന്ത്യയിലെ അവരുടെ കുടുംബങ്ങളും തമ്മിൽ ആശയവിനിമയം സാധ്യമാക്കണമെന്നും കോടതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. സിംഗപ്പൂരിലെ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്നും പരിമിതമായ വരുമാനമുള്ളവരാണെന്നും ഹർജിക്കാർ പറഞ്ഞു.
അപ്പീൽ കാലയളവ് വളരെ കർശനമാണെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് ഇന്തോനേഷ്യൻ കോടതിയുടെ വിധിന്യായത്തിന്റെ പകർപ്പ് ഹർജിക്കാർക്ക് ലഭിച്ചതായും ഹർജിയിൽ കൂട്ടിച്ചേർത്തു. കേസ് ഇനി മെയ് 6 ന് പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam