ജാഗ്രതയോടെ കാണാനും, മരവിച്ച് പോകാതെ കാക്കാനുമുള്ള ഓർമ്മപ്പെടുത്തലുമായി ഇന്ന് ലോക ജനാധിപത്യദിനം

Published : Sep 15, 2023, 11:53 AM ISTUpdated : Sep 15, 2023, 12:03 PM IST
ജാഗ്രതയോടെ കാണാനും, മരവിച്ച് പോകാതെ കാക്കാനുമുള്ള ഓർമ്മപ്പെടുത്തലുമായി ഇന്ന് ലോക ജനാധിപത്യദിനം

Synopsis

എന്നാൽ അധികാരത്തിലേറി തിക‌ഞ്ഞ ഏകാധിപതികളായി മാറിയ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനാൽ ഇതിൽ പ്രതീക്ഷ നഷ്ടപ്പെടുന്നവരും അനേകമാണ്. ജനാധിപത്യം ലോകത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.    

തിരുവനന്തപുരം: ഇന്ന് ലോകജനാധിപത്യദിനം. ഭരണപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഓരോ പൗരനും പ്രദാനം ചെയ്യുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം. എന്നാൽ ജനാധിപത്യത്തിലൂടെ അധികാരത്തിലേറി തിക‌ഞ്ഞ ഏകാധിപതികളായി മാറിയ നിരവധി നേതാക്കളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനാൽ ഈ വ്യവസ്ഥയില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നവരും അനേകമാണ്. ജനാധിപത്യം ലോകത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.

ഗ്രീസിലെ ഹെറോ‍ഡോട്ടസിലാരംഭിച്ച ജനാധിപത്യചിന്തകളുടെ ജൈത്രയാത്ര പലകാലവും കാതവും കടന്ന് ഇന്ന് 21ാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോഴും സമഗ്രമായി നടപ്പാക്കപ്പെട്ടിട്ടില്ല. ജനാധിപത്യ മാർഗ്ഗത്തിൽ കസേരയിലമർന്നവരിൽ പലരും അത് കനക സിംഹാസനമായി പരിഗണിക്കുകയും ചെയ്തു. സ്വതന്ത്ര ഗവേഷക സംഘടനയായ വി- ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 2023ലെ പഠനപ്രകാരം ലോകജനസംഖ്യയുടെ 72% ജനങ്ങളും സ്വേച്ഛാധിപത്യ വ്യവസ്ഥിതികൾക്ക് കീഴിലാണ്. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2020 ഓടെ അഭിപ്രായസ്വാതന്ത്ര്യം പൂർണമായും ഇല്ലാതായ 35 രാജ്യങ്ങൾ ലോകത്തുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. പത്ത് വർഷം മുൻപ് ഇത് വെറും പത്തായിരുന്നു. മാധ്യമങ്ങൾക്ക് മേലുള്ള ഭരണകൂട സെൻസർഷിപ്പ് ഏറ്റവും മോശമാവുന്നത് 47 രാജ്യങ്ങളിലാണ്. 37 ഇടത്ത് പൗരാവകാശങ്ങൾ പൂ‍‍ർണ്ണമായും അടിച്ചമർത്തപ്പെടുന്നു.

'സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലത് മണ്ഡലം നോക്കുന്നത്, മന്ത്രിസഭാ പുന:സംഘടന ചർച്ച നടന്നിട്ടില്ല': ആൻ്റണി രാജു

ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്തില്ലെങ്കിലുള്ള അപകടം നമ്മളേക്കാൾ കഴിവ് കുറഞ്ഞ മനുഷ്യർ നമ്മെ ഭരിക്കുമെന്നതാണ് പ്ലേറ്റോയുടെ വാക്കുകൾ. അതൊരു ഓ‍ർമ്മപ്പെടുത്തലുകൂടിയാണ്. നമ്മെ നയിക്കേണ്ടുന്ന ഈ വ്യവസ്ഥിതിയെ ജാഗ്രതയോടെ തന്നെ നോക്കിക്കാണാനും അത് മരവിച്ച് പോകാതെ കാക്കാനുമുള്ള ഓർമ്മപ്പെടുത്തൽ. 

കടലില്‍ മുക്കിയ കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ് ലഹരി; ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്!

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ