വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി; റമദാനെ കുറിച്ച് വാചാലനായി ട്രംപ്

Published : May 15, 2019, 04:34 PM IST
വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി; റമദാനെ കുറിച്ച് വാചാലനായി ട്രംപ്

Synopsis

വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന്  സംഘടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന്  സംഘടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച രാത്രിയായിരുന്നു ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും പങ്കെടുപ്പിച്ചായിരുന്നു വിരുന്ന്.

റമദാന്‍ വളരെ പ്രധാനപ്പെട്ട സമയമാണെന്ന് ട്രംപ് പറഞ്ഞു. ഈ മാസം മുസ്ലിങ്ങളെ സംബന്ധിച്ച് പ്രാര്‍ഥനകളുടെ കാലമാണ്. സൂര്യോദയം മുതല്‍ അസ്തമയം വരെ പ്രാര്‍ഥനയുടെ സമയമാണ് അവര്‍ക്ക് ഈ മാസം. കാരുണ്യത്തിന്‍റെയും പ്രതീക്ഷയുടെ സഹിഷ്ണുതയുടെയും സന്ദേശം നല്‍കുന്ന സമയമാണ്.

ഈ വൈകുന്നേരം നമ്മുടെ ചിന്തകള്‍ ദുരിതം സഹിക്കേണ്ടിവന്ന മുസ്ലിങ്ങള്‍ക്കൊപ്പമായിരിക്കണം. ഏറെ ബുദ്ധിമുട്ടുള്ള സമയമാണിത്.ന്യൂസിലാന്‍ഡില്‍ കൊല്ലപ്പെട്ടവരെയും ക്രിസ്തുമത വിശ്യാസികളെയും ജൂതമന്‍മാരെയും നമ്മള്‍ ഈ സമയം ഓര്‍ക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോർമുസ് ഭാ​ഗികമായി തുറക്കുന്നു? ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട്, എണ്ണവില കുറഞ്ഞേക്കും
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ, ക്ഷമ പറഞ്ഞത് ജോയൽ കപ്ലാൻ