ട്രംപിന്റെ കുറുക്കുവഴി, 10ൽ നിന്ന് 15 ശതമാനത്തിലേക്ക് ആഗോള തീരുവ, പുതിയ നിയമത്തിലൂടെ തിരിച്ചടി!

Published : Feb 21, 2026, 10:33 PM IST
President Donald Trump signing a trade executive order under Section 122 to increase global tariffs

Synopsis

സുപ്രീം കോടതി വിധി റദ്ദാക്കിയതിന് പിന്നാലെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 1974-ലെ ട്രേഡ് ആക്ട് ഉപയോഗിച്ച് ആഗോള ഇറക്കുമതി തീരുവ 15% ആയി ഉയർത്തി. ഈ നീക്കം 150 ദിവസത്തേക്ക് താരിഫ് ചുമത്താൻ അദ്ദേഹത്തിന് അധികാരം നൽകുന്നു. 

വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ ഇറക്കുമതി തീരുവകൾ നിയമവിരുദ്ധമാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ശക്തമായ തിരിച്ചടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോടതി വിധി മറികടക്കാൻ 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ആഗോള തീരുവ 15 ശതമാനമായി ഉയർത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ ഇത് 10 ശതമാനമായിരുന്നു.

ദേശീയ അടിയന്തരാവസ്ഥാ നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത് പ്രസിഡന്റിന്റെ അധികാരപരിധിക്ക് പുറത്താണെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെ തമാശ എന്ന് വിശേഷിപ്പിച്ച ട്രംപ്, പുതിയ നിയമവഴിയിലൂടെ താരിഫുകൾ ഉടനടി പ്രാബല്യത്തിൽ വരുത്തി. രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണിത്. ഇതനുസരിച്ച് ഫെബ്രുവരി 24 മുതൽ പുതിയ തീരുവകൾ നിലവിൽ വരും. ഈ നിയമപ്രകാരം 150 ദിവസം വരെ പരമാവധി 15 ശതമാനം തീരുവ ചുമത്താം. ഈ പരിധിയാണ് ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 150 ദിവസത്തിന് ശേഷം അമേരിക്കൻ കോൺഗ്രസ്സിന്റെ അനുമതിയില്ലെങ്കിൽ ഈ തീരുവ അവസാനിക്കും.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായ ചില ഉൽപ്പന്നങ്ങളെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും നിർമ്മാതാക്കൾക്കും ഗുണകരമാവുന്ന രീതിയിൽ വ്യാപാര ബന്ധങ്ങൾ പുനഃക്രമീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. പതിറ്റാണ്ടുകളായി അമേരിക്കയെ കൊള്ളയടിക്കുന്ന രാജ്യങ്ങൾക്കുള്ള ശിക്ഷയാണിതെന്നാണ് ട്രംപിന്റെ പക്ഷം. 150 ദിവസത്തെ കാലാവധി കഴിഞ്ഞാലും പുതിയൊരു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തീരുവ തുടരാൻ ട്രംപിന് സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുമായുള്ള നിയമപോരാട്ടത്തിൽ തന്റെ പ്രധാന രാഷ്ട്രീയ അജണ്ടയായ 'കർശന വ്യാപാര നയം' ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ട്രംപ് നൽകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൈനിക നീക്ക സാധ്യതയെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ഭയന്ന് രാജ്യങ്ങൾ, പൗരന്മാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ച് സെർബിയയും സ്വീഡനും
ലോകത്തിന് ആശ്വാസ വാർത്ത, ട്രംപിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്‍റെ നിർണായക പ്രതികരണം; ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് മന്ത്രി