ഇന്ത്യക്കാര്‍ അയക്കുന്ന 32 ബില്യൺ ഡോളറിലധികം തുകയെ ബാധിക്കുമെന്ന് കണക്ക്; ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ'

Published : May 19, 2025, 06:11 PM IST
ഇന്ത്യക്കാര്‍ അയക്കുന്ന 32 ബില്യൺ ഡോളറിലധികം തുകയെ ബാധിക്കുമെന്ന് കണക്ക്; ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ'

Synopsis

എച്ച് -1 ബി പോലുള്ള നോൺ-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീൻ കാർഡ് ഉടമകളും ഉൾപ്പെടെ യുഎസ് പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകൾക്കും അഞ്ച് ശതമാനം നികുതി ചുമത്താനാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ "വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്" പാസാക്കാൻ യുഎസ് ഹൗസ് ബജറ്റ് കമ്മിറ്റി ഞായറാഴ്ച വോട്ട് ചെയ്തു. അമേരിക്കയിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും നാട്ടിലേക്ക് പണം അയയ്ക്കുന്നത് വലിയ ചെലവേറിയതാക്കുന്നതാണ് പുതിയ ബിൽ. വെള്ളിയാഴ്ച, ബജറ്റ് കമ്മിറ്റിയിലെ കടുത്ത നിലപാടുള്ള ഒരു വിഭാഗം ട്രംപിനെയും റിപ്പബ്ലിക്കൻ നേതാക്കളെയും വെല്ലുവിളിച്ച് നിയമനടപടികൾക്കെതിരെ വോട്ട് ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ 17-16 വോട്ടിന് ബിൽ പാസാവുകയായിരുന്നു.

എച്ച് -1 ബി പോലുള്ള നോൺ-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീൻ കാർഡ് ഉടമകളും ഉൾപ്പെടെ യുഎസ് പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകൾക്കും അഞ്ച് ശതമാനം നികുതി ചുമത്താനാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. നിയമം പാസാക്കിയാൽ, മറ്റ് രാജ്യത്തേക്ക് അയക്കുന്ന തുകയുടെ 5 ശതമാനം, അയക്കുന്ന സമയത്ത് തന്നെ ഈടാക്കും. ചെറിയ തുകകളുടെ കൈമാറ്റങ്ങൾക്ക് പോലും ഇത് ബാധകമാകുമെന്നതാണ് വലിയ തിരിച്ചടി.

1,116 പേജുള്ള നിയമം പണം അയക്കുന്നതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് പ്രതിപാദിക്കുന്നത്, പണം അയക്കുന്നയാൾ ഒരു യുഎസ് പൗരൻ ആണെങ്കിൽ, അത് പരിശോധിച്ചുറപ്പിച്ച ശേഷം പണം അയക്കലുകൾക്ക് അഞ്ച് ശതമാനം എന്ന നിബന്ധന ബാധകമാകില്ല. അമേരിക്കയിൽ താമസിക്കുന്ന ഏകദേശം 45 ലക്ഷം ഇന്ത്യക്കാർക്കും, അതിൽ ഏകദേശം 32 ലക്ഷം ഇന്ത്യൻ വംശജർക്കും ഈ നിയമം വലിയ സാമ്പത്തിക തിരിച്ചടിയായേക്കും.
 
റിസർവ് ബാങ്ക് മാർച്ചിൽ പ്രസിദ്ധീകരിച്ച സർവേ പ്രകാരം, 2023-24ൽ ഇന്ത്യയിലേക്കയച്ച, മൊത്തം 118.7 ബില്യൺ ഡോളറിൽ ഏകദേശം 28 ശതമാനം, അഥവാ 32 ബില്യൺ ഡോളർ അമേരിക്കയിൽ നിന്നാണ്. ഈ കണക്ക് അടിസ്ഥാനമാക്കി, നിയമം പ്രാബല്യത്തിൽ വന്നാൽ ഇന്ത്യൻ സമൂഹം 1.6 ബില്യൺ ഡോളർ (32 ബില്യൺ ഡോളറിന്റെ 5 ശതമാനം) പണമയയ്ക്കാൻ നികുതിയായി നൽകേണ്ടി വരും. നിർദ്ദിഷ്ട നികുതി നീക്കം പണമയയ്ക്കലിൽ മാത്രം ഒതുങ്ങുന്നില്ല. നിക്ഷേപ വരുമാന കൈമാറ്റങ്ങളെയും സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള വരുമാനത്തെയും ബാധിക്കും. പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ കുടുംബങ്ങളെ സഹായിക്കാനോ നാട്ടിൽ നിക്ഷേപം നടത്താനോ ഉപയോഗിക്കുന്ന മാർഗ്ഗമാണിത്.

കൂട്ട നാടുകടത്തലിനുള്ള ധനസഹായം

ഈ നിയമനിർമ്മാണം കുടിയേറ്റക്കാരെയും പല തരത്തിൽ ബാധിക്കും. യുഎസ്-മെക്സിക്കോ അതിർത്തിയിൽ ട്രംപിൻ്റെ മതിൽ നിർമ്മാണം പുനരാരംഭിക്കാൻ 46.5 ബില്യൺ ഡോളറും നാടുകടത്തൽ അജണ്ടയ്ക്കായി കൂടുതൽ പണവും സമാഹരിക്കാൻ നിയമം സഹായിക്കും. 3,000 പുതിയ ബോർഡർ പട്രോൾ ഏജന്റുമാരെയും 5,000 പുതിയ കസ്റ്റംസ് ഉദ്യോഗസ്ഥരെയും നിയമിക്കാനുമടക്കം ഈ പണം ഉപയോഗിക്കാനാണ് നീക്കം.  

കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. അഭയം തേടുന്ന കുടിയേറ്റക്കാരിൽ നിന്ന് 1,000 ഡോളർ ഫീസ് ഈടാക്കും - രാജ്യം ഇതുവരെ ചെയ്യാത്തതാണ് ഇത്. ഓസ്‌ട്രേലിയ, ഇറാൻ എന്നിവയുൾപ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങൾക്ക് സമാനമാകും. പ്രതിവർഷം 10 ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാനും,  ഒരു ലക്ഷം പേരെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കാനുമാണ് പദ്ധതി. 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
25 ലക്ഷത്തോളം പേരെ ബാധിക്കും, 16 വയസിൽ താഴെയുള്ളവർക്കെല്ലാം സോഷ്യൽ മീഡിയയിൽ നിരോധനമെർപ്പെടുത്തി ഓസ്ട്രേലിയ