'ആരും ചെയ്യുന്നതേ റഷ്യ ചെയ്തിട്ടുള്ളു, സെലൻസ്കിയെക്കാൾ എളുപ്പം പുടിനുമായി ചേർന്ന് പ്രവർത്തിക്കുന്നത്': ട്രംപ്

Published : Mar 08, 2025, 05:17 PM ISTUpdated : Mar 10, 2025, 10:51 PM IST
'ആരും ചെയ്യുന്നതേ റഷ്യ ചെയ്തിട്ടുള്ളു, സെലൻസ്കിയെക്കാൾ എളുപ്പം പുടിനുമായി ചേർന്ന് പ്രവർത്തിക്കുന്നത്': ട്രംപ്

Synopsis

പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ്

ന്യൂയോർക്ക്: റഷ്യയുടെ യുക്രൈൻ ആക്രമണത്തെ ന്യായീകരിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രൈനുള്ള അമേരിക്കൻ സഹായം അവസാനിപ്പിച്ചതിന് ശേഷം റഷ്യ നടത്തിയ ഡ്രോൺ ആക്രമണം ആരും ചെയ്യുന്നത് മാത്രമാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയേക്കാൾ പുടിനുമായി ചേർന്ന് പ്രവർത്തിക്കാനാണ് എളുപ്പമെന്നും പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വിശദീകരിച്ചു. അമേരിക്ക സഹായം അവസാനിപ്പിച്ചത് പുടിൻ മുതലെടുക്കുകയാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്‍റെ മറുപടി. ഓവൽ ഓഫീസിൽ നടന്ന ട്രംപ് സെലൻസ്കി ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അടുത്ത ആഴ്ച സൗദിയിൽ തുടർ ചർച്ചകൾ നടക്കും. ഇതിനിടെയാണ് സെലൻസ്കിയെ പഴിചാരിക്കൊണ്ടുള്ള ട്രംപിന്‍റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.

ചെലവ് ചുരുക്കാൻ 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്, ജോലി പോകുന്നത് വെറ്ററൻസ് അഫയേഴ്സ് വകുപ്പിൽ

നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതൽ പരസ്പര തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കടുത്ത നടപടികൾ എടുത്തത് കൊണ്ട് അനധികൃത കുടിയേറ്റം തടയാനായെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ട്രംപിന്‍റെ ആരോപണവും പ്രഖ്യാപനവും. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ തീരുവ അമേരിക്കയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പറഞ്ഞ ട്രംപ്, ഏപ്രില്‍ രണ്ട് മുതല്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെ പരസ്പര തീരുവ നടപടികള്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കി.

യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു ഇതിനോടുള്ള ചൈനയുടെ പ്രതികരണം. അമേരിക്കയുടെയും ട്രംപിന്‍റെയും വിരട്ടലും ഭീഷണിയും വിലപ്പോവില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. സമ്മര്‍ദമോ ബലപ്രയോഗമോ ഭീഷണിയോ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. ചൈനയ്ക്ക് മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നവര്‍ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് തീരുവ യുദ്ധമോ, വ്യാപാര യുദ്ധമോ മറ്റെന്തുമാകട്ടെ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രിൽ 2, കുറിച്ചുവച്ചോളു എന്ന് ട്രംപ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യുഎസിന്‍റെ മുന്നറിയിപ്പ്, തീരുവ കനക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്