
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാസ്ക് ധരിച്ച ഫോട്ടോയാണ് ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയം. കൊവിഡ് ഭീതിയെ തുടർന്ന് ലോകനേതാക്കൾ ഉൾപ്പെടെയുള്ളവർ മാസ്ക് ധരിച്ചപ്പോഴും മാസ്ക് ധരിക്കാൻ തന്നെ കിട്ടില്ലെന്ന നിലപാടിലായിരുന്നു ട്രംപ്. എന്തായാലും മാസ്കിന്റെ ഇത്രയേറെ വാശി പിടിച്ച ട്രംപിനെ മാസ്ക് ധരിച്ച് കണ്ടതിന്റെ ആവേശത്തിലാണ് ട്വിറ്ററിലെ ട്രോളർമാർ.
കൊറോണ വൈറസ് രോഗികള്‍ക്ക് ആവശ്യമായ വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കുന്ന മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മ്മാണ പ്ലാന്‍റില്‍ നടത്തിയ പര്യടനത്തിനിടെയാണ് ട്രംപ് മാസ്ക് ധരിച്ചത്. ട്രംപ് അറിയാതെയാണ് ഈ ചിത്രം പകര്‍ത്തിയതും പ്രചരിപ്പിച്ചതും. ഫോട്ടോ എടുക്കരുതെന്ന് ട്രംപ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു.
ട്രംപ് മാസ്ക് ധരിച്ചെന്നതിന്റെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തെളിവ് ഉടൻ തന്നെ ട്വിറ്ററിൽ ഒരു ചർച്ചയ്ക്ക് കാരണമായി, ട്രംപ് അത്രയധികം വിമുഖത കാണിച്ച ഫോട്ടോ ഓൺലൈനിൽ കാണുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് പലരുടെയും ചോദ്യം. ഒരു നേതാവെന്ന നിലയിൽ മാസ്ക് തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ട്രംപിന്റെ ആശയത്തോട് മിക്കവരും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി അമേരിക്കയിൽ മാസ്ക് നിർബന്ധമാക്കിയത് വൻപ്രതിഷേധത്തിന് കാരണമായിത്തീർന്നിരുന്നു. മണിക്കൂറുകൾക്കം ഈ നിയമം പിൻവലിക്കേണ്ടി വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam