
ടോക്കിയോ: ലോകമെമ്പാടുമുള്ളവരുടെ ഇഷ്ട മീൻ വിഭവമാണ് അയല. മലയാളികൾക്ക് വളരെ വലുപ്പം കുറഞ്ഞ അയല മീനിനെ കണ്ടാണ് പരിചയം. എന്നാൽ, നോര്‍ത്ത് ജപ്പാനിലെ ടോക്കിയോയിൽ കഴിഞ്ഞ ദിവസം കടലിൽനിന്ന് പിടിച്ചത് 278 കിലോഗ്രാം ഭാരമുള്ള അയലയാണ്. ഇതിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ഭക്ഷണ പ്രേമികൾ.
1.8 മില്ല്യൻ ഡോളർ (ഏകദേശം 12,85,89,634.45 കോടി രൂപ) ആണ് ബ്ലൂഫിൻ അയലയുടെ വില. ഇത്രയും രൂപ മുടക്കി ആരെങ്കിലും മീൻ വാങ്ങിക്കുമോ എന്നായിരിക്കുമല്ലേ?. വാങ്ങിക്കും, ജപ്പാനിലെ പ്രശസ്ത ഷെഫ് ആയ കിയോഷി കിമുര ആണ് ഏകദേശം 12 കോടി രൂപ മുടക്കി മീൻ സ്വന്തമാക്കിയത്.
ഒരു കിലോയ്ക്ക് 6,500 ഡോളർ (ഏകദേശം 4,68,191.75) ആണ് വില. ടോക്കിയോയിലെ ടുയോസ്വോ മത്സ്യ മാർക്കറ്റിലാണ് 278 കിലോഗ്രാം ഭാരമുള്ള അയല ലേലത്തിന് വച്ചത്. പുതുവത്സരത്തിന് ശേഷം മാർക്കറ്റിൽ ആദ്യമായി നടക്കുന്ന ലേലമാണിത്.
പ്രമുഖ ജാപ്പനീസ് സുഷീ ചെയിൻ റെസ്റ്റോറന്റിന്റെ ഉടമ കൂടിയായ കിയോഷി കിമുര ഞായറാഴ്ചയാണ് മാർക്കറ്റിലെത്തി മീൻ വാങ്ങിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam