പശ്ചിമേഷ്യയിലെ സംഘർഷം: മാർച്ച് 2, 3, 4.... സ്‌കൂളുകളും കോളേജുകളും തുറക്കില്ലെന്ന് യുഎഇയും; ക്ലാസുകൾ ഓൺലൈൻ

Published : Mar 01, 2026, 02:50 AM IST
iran attack

Synopsis

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ മാർച്ച് 2, 3, 4 തീയ്യതികളിൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി പഠനം ഈ ദിവസങ്ങളിൽ ഓൺലൈനായി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്

അബു ദാബി: മാർച്ച് 2, 3, 4 തീയ്യതികളിൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് യുഎഇ. പശ്ചിമേഷ്യയിലാകെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതു-സ്വകാര്യ സ്‌കൂളുകളും കോളേജുകളും തുറക്കില്ല. പഠനം ഈ ദിവസങ്ങളിൽ ഓൺലൈനായി നടത്താനും യുഎഇ ഭരണകൂടം നിർദേശം നൽകി. ഇറാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം നടക്കാനുള്ള സാഹചര്യം മുൻനിർത്തി, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ അധ്യാപക-അനധ്യാപക ജീവനക്കാർക്കും അവധി ബാധകമാണ്. ബഹ്‌റൈനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ ഓൺലൈനിലേകക്ക് മാറുമെന്ന് ബഹ്‌റൈൻ അറിയിച്ചിരുന്നു. ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സ്‌കൂളുകളും കോളേജുകളും അടയ്ക്കാനും ഓൺലൈൻ സംവിധാനത്തിലൂടെ പഠനം തുടരാനുമാണ് ഖത്തർ നൽകിയിരിക്കുന്ന നിർദേശം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ; തള്ളി ഇറാൻ
ഇറാന്റെ തന്ത്രപ്രധാന മേഖല, ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഉടനെന്ന് ഇസ്രയേൽ, ജനങ്ങൾക്ക് ഒഴിഞ്ഞുപോകാമെന്ന് മുന്നറിയിപ്പ്