പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ നിർണായക ഫോൺ കോൾ; യുഎഇ പ്രസിഡന്‍റുമായി സംസാരിച്ച് നരേന്ദ്ര മോദി, പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

Published : Mar 18, 2026, 12:41 PM IST
uae president and modi

Synopsis

പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളിലും സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സ്ഥിരത, സമുദ്ര സുരക്ഷ, ഉഭയകക്ഷി ബന്ധം എന്നിവ പ്രധാന വിഷയങ്ങളായി.  

അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും മേഖലയിലെ സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, മേഖലയിലെ സ്ഥിരതയെയും സമുദ്ര സുരക്ഷയെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.

‘എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും മുൻകൂട്ടി ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു,’ എന്ന് മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ സംഭാഷണം. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.

ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതിക്കും ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്കും ഇന്ത്യ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മേഖലയാണ് ഗൾഫ്. 2022-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ശേഷം വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വൻതോതിൽ വർധിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉപരോധങ്ങൾ പിൻവലിച്ച് ട്രംപ്, യഥേഷ്ടം എണ്ണ വിറ്റ് പുടിൻ; അസ്വസ്ഥത പുറത്ത് കാട്ടി യൂറോപ്പും സെലൻസ്കിയും
കൊല്ലപ്പെടുമ്പോൾ അലി ലരിജാനി മകളുടെ വീട്ടിൽ, ഇസ്രയേലിന്റെ കൃത്യമായ ആക്രമണം, കൊല്ലപ്പെട്ടവരിൽ മകനും