
കംപാല: ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട. ഗേ, ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍, ബൈ സെക്ഷ്വല്‍ തുടങ്ങിയ ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്ക് പത്ത് വര്‍ഷം തടവ് ലഭിക്കുന്ന രീതിയിലുള്ള നിയമ നിര്‍മ്മാണത്തിനാണ് ഉഗാണ്ട ഒരുങ്ങുന്നത്. പ്രതിപക്ഷ നേതാവാണ് ബില്‍ അവതരിപ്പിച്ചതെങ്കിലും ഭരണപക്ഷത്തെ വലിയൊരു ശതമാനത്തിന്‍റെയും പിന്തുണ ബില്ലിനുണ്ട്.
സ്വവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത് ജീവപരന്ത്യം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണ്ടതിനെ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇതിന് ഒരു ദശാബ്ദത്തിന് ശേഷമാണ് പാര്‍ലമെന്‍റിലെ പുതിയ നീക്കം. ആണ്‍, പെണ്‍ അല്ലാതെയുള്ള എല്ലാ ക്വീര്‍ വ്യക്തിത്വങ്ങള്‍ക്കും പത്ത വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് നിയമം. ഹോമോ സെക്ഷ്വല്‍ താല്‍പര്യത്തോടെ ആരെയെങ്കിലും തൊടുന്നതും ശിക്ഷാര്‍ഹമാണ്.
എല്‍ജി ബിറ്റിക്യു വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതും ഇവര്‍ക്ക് സാമ്പത്തിക സഹായത്തിനായി പ്രവര്‍ത്തിക്കുന്നതും ശിക്ഷാര്‍ഹമാ. കുറ്റമാണ്. ബില്ലിന് അനുകൂലിച്ച് എല്ലാവരും വോട്ട് ചെയ്യണമെന്ന് സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ഹോമോ സെക്ഷ്വല്‍ ആണോ അല്ലയോന്ന് വ്യക്തമാക്കേണ്ട സമയമാണെന്നാണ് സ്പീക്കര്‍ വിശദമാക്കി. നേരത്തെ ക്വീര് വിഭാഗങ്ങള്‍ക്കെതിരായ നിലപാടിന് പിന്നാലെ ഉഗാണ്ടയ്ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മരവിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam