റഷ്യയുടെ സൂപ്പർ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍, വില 2500 കോടിയിലേറെ

Published : Jan 16, 2024, 10:39 AM ISTUpdated : Jan 16, 2024, 10:48 AM IST
റഷ്യയുടെ സൂപ്പർ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍, വില 2500 കോടിയിലേറെ

Synopsis

അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകർത്തത്

കീവ്: റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകർത്തത്.

രണ്ട് വർഷത്തോളമാകുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കന്‍ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈന്‍ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ 50 വിഭആഗത്തിലുള്ള ആറ് വിമാനങ്ങളാണ് റഷ്യ നിലവിൽ ഉപയോഗിക്കുന്നത്. വന്‍ തുക ചെലവിട്ടാണ് അത്യാധുനികമായ സംവിധാനങ്ങളോട് കൂടിയ വിമാനം നിർമ്മിക്കുന്നത്.

എന്നാൽ ആക്രമണം നടന്നതായും ചാരവിമാനം തകർന്നതായും റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. വിമാനത്തിന് പരിഹരിക്കാന്‍ സാധ്യമാകാത്ത രീതിയിൽ തകരാറുണ്ടാക്കാന്‍ യുക്രൈന്‍ ആക്രമണത്തിന് സാധിച്ചുവെന്നാണ് യുക്രൈന്‍ എയർഫോഴ്സ് വക്താവ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്