Published : Feb 27, 2022, 10:31 AM ISTUpdated : Feb 27, 2022, 10:21 PM IST

Ukraine Crisis : യുദ്ധം ഒഴിയാൻ ചർച്ച, ഉപാധികളില്ലെന്ന് റഷ്യ, പ്രതീക്ഷയില്ലെന്ന് സെലൻസ്കി - Live Updates

Summary

റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. അതേ സമയം ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചു. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്', അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി കൂട്ടിച്ചേർത്തു.

അതിനിടെ യുക്രൈനിൽ ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്‍റ് പുടിൻ രംഗത്തെത്തിയിരുന്നു. നാറ്റോ പ്രകോപിപ്പിക്കുന്നുവെന്നും ആണവ പ്രതിരോധ സേനയോടടക്കം സജ്ജമാകാൻ പുടിൻ നി‍ർദ്ദേശം നൽകിയിട്ടുണ്ട്.

യുക്രൈൻ സംഘർഷത്തിൽ നിന്ന് രക്ഷ തേടുന്നവ‍ർക്ക് വാതിൽ തുറന്ന് പോളണ്ട്. രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യാക്കാരായ വിദ്യാർത്ഥികൾക്ക് വീസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഇന്ത്യൻ ഗവൺമെന്റിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല ഇടപെടൽ. അതിർത്തിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് കടക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അനുകൂലമായ ഇടപെടലുമായി പോളണ്ടിന്റെ സർക്കാർ രംഗത്ത് വന്നത്. അതിർത്തിയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് യുക്രൈൻ സൈന്യമാണ് നിലപാടെടുത്തത്. അതിനിടെ ആദ്യമെത്തിയ 11 മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരായി പോളണ്ട് അതിർത്തി കടന്നിട്ടുണ്ട്.

11:29 PM (IST) Feb 27

അന്‍റണോവ് 225 മിരിയ തകർന്നതായി റിപ്പോർട്ട്

റഷ്യൻ ആക്രമണത്തിൽ ലോകത്തെ ഏറ്റവും വലിയ കാർഗോ വിമനമായ അന്‍റണോവ് 225 മിരിയ തകർന്നതായി റിപ്പോർട്ട്

10:47 PM (IST) Feb 27

യുക്രൈന് വേണ്ടി രംഗത്തിറങ്ങി യൂറോപ്യൻ യൂണിയൻ

യുക്രൈന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. ബലറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമുണ്ട്.

10:21 PM (IST) Feb 27

ചർച്ചയ്ക്ക് ഉപാധികളില്ലെന്ന് റഷ്യ, പ്രതീക്ഷയില്ലെന്ന് സെലൻസ്കി

റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. അതേ സമയം ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചു. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്', അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി കൂട്ടിച്ചേർത്തു.

08:55 PM (IST) Feb 27

റഷ്യ-യുക്രൈൻ പ്രതിനിധി സംഘങ്ങൾ ചർച്ചയിൽ

റഷ്യ-യുക്രൈൻ യുദ്ധ പ്രതിസന്ധി പരിഹരിക്കാൻ ചർച്ച തുടങ്ങി. ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത് 

08:39 PM (IST) Feb 27

യു എൻ ആണവ മേൽനോട്ട സമിതി ചേരും

യു.എൻ ആണവ മേൽനോട്ട സമിതി ചേരാൻ തീരുമാനം. ചെർണോബ് മേഖലയിൽ അടക്കം സൈനിക നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരാൻ തീരുമാനിച്ചത്

07:16 PM (IST) Feb 27

യുക്രൈനിൽ ആണവ ഭീഷണിയുമായി പുടിൻ

യുക്രൈനിൽ ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്‍റ് പുടിൻ. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവ പ്രതിരോധ സേനയോടടക്കം സജ്ജമാകാൻ പുടിൻ നി‍ർദ്ദേശം നൽകി

06:43 PM (IST) Feb 27

ബെലാറസിൽ ചർച്ച നടക്കും? യുക്രൈൻ സംഘം തിരിച്ചെന്നും റഷ്യ

റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്ന് സൂചന. ബെലാറസിൽ ചർച്ച നടത്താമെന്ന റഷ്യയുടെ നി‍ർദ്ദേശം യുക്രൈൻ അംഗീകരിച്ചതായാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി ബെലാറസ്  പ്രസിഡന്‍റുമായി ചർച്ച നടത്തിയെന്നും റഷ്യ പറയുന്നു. യുക്രൈൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി തിരിച്ചതായും റിപ്പോർട്ടുകളുണ്ട്.

06:26 PM (IST) Feb 27

19 മലയാളികൾ തിരുവനന്തപുരത്ത് ഉടൻ എത്തിച്ചേരും

യുക്രൈനിൽ നിന്നുള്ള 19 മലയാളികൾ തിരുവനന്തപുരത്ത് ഉടൻ എത്തിച്ചേരും. ഇവരെ സ്വീകരിക്കാനായി മന്ത്രിമാരായ ശിവൻ കുട്ടി ആന്‍റണി രാജു, ജി ആർ അനിൽ എന്നിവർ വിമാനത്താവളത്തിലെത്തി

05:47 PM (IST) Feb 27

ഓപ്പറേഷൻ 'ഗംഗ': നാലാം വിമാനമെത്തി, 198 പേർ മടങ്ങിയെത്തി

ഓപ്പറേഷൻ ഗംഗ വഴിയുള്ള നാലാമത്തെ വിമാനം ദില്ലിയിലെത്തി. ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനത്തിൽ 198 പേരാണ് മടങ്ങിയെത്തിയത്

05:01 PM (IST) Feb 27

ട്രെയിൻ യാത്ര സുരക്ഷിതമെന്ന് എംബസി

യുക്രൈനിൽ നിന്നുളള രക്ഷാ പ്രവ‍ർത്തനത്തിൽ കൂടുതൽ വ്യക്തത വരുത്തി എംബസി. പോളണ്ട് അതിർത്തി വഴിയാകും രക്ഷാപ്രവർത്തനം. പോളണ്ട് അതിർത്തിയിലെത്താൻ ട്രെയിൻ യാത്ര സുരക്ഷിതം എന്നും എംബസി അറിയിച്ചു. സംഘമായി യാത്ര ചെയ്യണമെന്നും ട്രെയിനുകളിൽ പടിഞ്ഞാറൻ അതിർത്തിയിൽ എത്തണമെന്നും അറിയിച്ചിട്ടുണ്ട്.

04:45 PM (IST) Feb 27

പോളണ്ട് വഴി രക്ഷ, 11 മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരായി അതിർത്തി കടന്നു

യുക്രൈൻ സംഘർഷത്തിൽ നിന്ന് രക്ഷ തേടുന്നവ‍ർക്ക് വാതിൽ തുറന്ന് പോളണ്ട്. രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യാക്കാരായ വിദ്യാർത്ഥികൾക്ക് വീസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഇന്ത്യൻ ഗവൺമെന്റിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല ഇടപെടൽ. അതിർത്തിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് കടക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അനുകൂലമായ ഇടപെടലുമായി പോളണ്ടിന്റെ സർക്കാർ രംഗത്ത് വന്നത്. അതിർത്തിയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് യുക്രൈൻ സൈന്യമാണ് നിലപാടെടുത്തത്. അതിനിടെ ആദ്യമെത്തിയ 11 മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരായി പോളണ്ട് അതിർത്തി കടന്നിട്ടുണ്ട്.

04:29 PM (IST) Feb 27

പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രണ്ടാം തവണയാണ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളാ മുഖ്യമന്ത്രി കത്തയക്കുന്നത്. 

02:29 PM (IST) Feb 27

ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും; സുരക്ഷക്കാണ് പ്രഥമ പരി​ഗണന - പ്രധാനമന്ത്രി

യുദ്ധം (war)കടുത്ത യുക്രൈനിൽ(ukraine) നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി(prime minister) നരേന്ദ്രമോദി(narendra modi). ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണന. ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുന്നുവെന്നും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു

02:28 PM (IST) Feb 27

ബിജെപി അധ്യക്ഷൻ നദ്ദയുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടു

ബിജെപി (BJP) ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈൻ റഷ്യ വിഷയത്തിൽ റഷ്യക്ക്  (Russia)പിന്തുണ തേടിയുള്ള ട്വീറ്റ് ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ക്രിപ്റ്റോ  കറന്‍സിയായി സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമെത്തി. ഇതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമായത്

02:28 PM (IST) Feb 27

യുക്രൈൻ രക്ഷാദൗത്യം; മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

യുക്രൈൻ (ukraine)യുദ്ധഭൂമിയിൽ(war) കുടുങ്ങിയ മലയാളികളടക്കമുള്ള(malayalees) ഇന്ത്യക്കാരുടെ(indians) രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ (chief minister pinarayi vijayan)കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി (central minsiter s jayasankar)ചർച്ച നടത്തി. 

01:31 PM (IST) Feb 27

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായിചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ. ബലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിച്ചു. വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്.

12:51 PM (IST) Feb 27

ഓപ്പറേഷൻ ​ഗം​ഗ; രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക്

യുദ്ധത്തീയിൽ തുടരുന്ന യുക്രൈന‌ിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം തുടരുന്നു. ഓപറേഷൻ ​ഗം​ഗ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാ​ഗമായി ഇന്ന് ബുക്കാറസ്റ്റിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയയ്ക്കും

12:50 PM (IST) Feb 27

റഷ്യന്‍ ബാങ്കുകള്‍ സ്വിഫ്റ്റിന് പുറത്താകും

 രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ (Russia) മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായി. റഷ്യയിലെ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും

12:10 PM (IST) Feb 27

റഷ്യൻ സൈന്യം ഖാർകീവിൽ

തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം കരമാർഗം ഖാര്‍കീവിലേക്ക് കടന്നു. വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് ഖാർകീവ്. ഇന്നലെ കനത്ത വ്യോമാക്രമണമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ജനവാസകേന്ദ്രങ്ങളിൽ പുലർച്ചയടക്കം സ്ഫോടനങ്ങളുണ്ടായി.

12:09 PM (IST) Feb 27

12 മലയാളികൾ ചെന്നൈ വഴിയെത്തും

 യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി  നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി (V Sivankutty).12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായി. ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയതായും ശിവന്‍കുട്ടി അറിയിച്ചു. നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണിയുടെ ഇടപെടല്‍ വലുതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശിവന്‍കുട്ടി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി സ്വാതി രാജിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം.

11:33 AM (IST) Feb 27

വിഷ വാതകം വ്യാപിക്കുമെന്ന് ആശങ്ക

വിഷ വാതകം വ്യാപിക്കുമെന്ന് ആശങ്ക. വാസൽകീവിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം. കീവിൽ കടുത്ത ജാഗ്രത

11:05 AM (IST) Feb 27

37 ,000 നാട്ടുകാര്‍ യുക്രൈന്‍ സേനയില്‍

റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൌരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍‌. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസുകാരിയുമുണ്ട്. 

10:52 AM (IST) Feb 27

റഷ്യക്ക് വെബ്സൈറ്റ് വഴിയുള്ള വരുമാനവും തടയുന്നു

റഷ്യക്ക് വെബ്സൈറ്റ് വഴിയുള്ള വരുമാനവും തടയുന്നു. റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്ക് പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിൾ

10:51 AM (IST) Feb 27

ഒഖ്തിർക്കയിൽ റഷ്യൻ ഷെല്ലാക്രമണം

ഒഖ്തിർക്കയിൽ റഷ്യൻ ഷെല്ലാക്രമണം. ആറ് വയസുകാരി ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു

10:37 AM (IST) Feb 27

റിവ്നെയിലും വൊളൈനിലും ജാഗ്രത

റിവ്നെയിലും വൊളൈനിലും ജാഗ്രത. രണ്ടിടത്തും വ്യോമാക്രമണ ജാഗ്രതാ സന്ദേശം

10:34 AM (IST) Feb 27

രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി

രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു.രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ല - സെലെൻസി പോസ്റ്റ് ചെയ്തു

10:34 AM (IST) Feb 27

റഷ്യൻ യുദ്ധം: അമ്പത് ലക്ഷം അഭയാ‍ർത്ഥികളെ സൃഷ്ടിക്കുമെന്ന് യുഎൻ

240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ. യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎൻ റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്നു. ഒരു ലക്ഷത്തി അറുപതിനായിരം പേർ മറ്റുരാജ്യങ്ങളിൽ അഭയം തേടി. റഷ്യൻ അധിനിവേശം അമ്പത് ലക്ഷം അഭയാ‍ർത്ഥികളെ സൃഷ്ടിക്കുമെന്ന് യുഎൻ.

10:34 AM (IST) Feb 27

പോളണ്ട് അതിർത്തിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം

യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതത്തിൽ. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ സൈന്യം വിദ്യാർത്ഥികളെതോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന്മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

10:33 AM (IST) Feb 27

കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍

യുക്രൈനിലെ കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാർകീവിലെ അപ്പാർട്ട്മെന്റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്

10:33 AM (IST) Feb 27

യുക്രൈന് കൂടുതൽ പിന്തുണ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയ

യുക്രൈന് കൂടുതൽ പിന്തുണ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി.കൂടുതൽ ആയുധങ്ങൾ എത്തിക്കും. യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ അതിവേ​ഗം പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി.

10:32 AM (IST) Feb 27

ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയില്‍

ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയില്‍, 25 മലയാളികളടക്കം 240 പേര്‍ വിമാനത്തില്‍


More Trending News