ആണവായുധത്തിന്‍റെ പേരിൽ ഉള്ള വെല്ലുവിളികളിലേക്ക് യുദ്ധത്തിന്‍റെ രണ്ടാം ദിനം തന്നെ എത്തിയിരിക്കുന്നു എന്നതാണ് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. Live Updates...

12:45 AM (IST) Feb 26
12:39 AM (IST) Feb 26
ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
12:38 AM (IST) Feb 26
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രൈന്‍ പ്രസിഡന്‍റ് 40മിനുട്ടോളം ഫോണില്‍ സംസാരിച്ചു. റഷ്യയ്ക്ക് മുകളില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു
12:36 AM (IST) Feb 26
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും സ്ഫോടനം
12:35 AM (IST) Feb 26
12:34 AM (IST) Feb 26
യുക്രൈന്‍ ജനതയ്ക്ക് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം.കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നാണ് സന്ദേശം. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും'. കൂടെ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും
11:02 PM (IST) Feb 25
ഫേസ്ബുക്കിന് ഭാഗിക 'നിയന്ത്രണം' ഏര്‍പ്പെടുത്തിയെന്ന് റഷ്യ
10:57 PM (IST) Feb 25
യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള രക്ഷാദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ജാഗ്രത കുറവുണ്ടായതായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട് സർക്കാർ ചെയ്യുന്നത്ര ശ്രമം പോലും കേരളത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തമിഴ്നാട് സർക്കാർ ചെയ്യുന്നത് പോലെയെങ്കിലും കേരള സർക്കാർ ചെയ്യണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ പരമാവധി സമ്മർദ്ദം ചെലുത്തണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
10:56 PM (IST) Feb 25
യുക്രൈനിൽ (Ukraine) നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുന്നു. 470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു. രണ്ടാം സംഘവും അതിർത്തി കടന്നതായാണ് വിവരം. ദില്ലിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ (Air India) നാളെ 17 മലയാളി വിദ്യാർത്ഥികൾ മടങ്ങിയെത്തും. മുംബൈയിൽ എത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ 16 മലയാളികൾ ഉണ്ടാവും. നാളെ ഹംഗറിയിലേക്ക് (Hungary) രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യ അയയ്ക്കും. ഇന്ന് റൊമാനിയയിലേക്ക് (Romania) പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്ന സ്ഥിതിയുണ്ട്. എംബസിയിൽ നിന്ന് വിവരം ലഭിച്ചതിന് ശേഷം മാത്രമാകും വിമാനങ്ങൾ പുറപ്പെടുക. ഒഴിപ്പിക്കലിൻറെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.
10:10 PM (IST) Feb 25
അയൽരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ ജനം പാലായനം ചെയ്യുന്നു
10:08 PM (IST) Feb 25
യുക്രൈനും പോളണ്ടും ചേർന്ന് കൊണ്ടു വന്ന പ്രമേയത്തിലൂടെ റഷ്യയെ പുറത്താക്കിയത്
08:46 PM (IST) Feb 25
യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
08:46 PM (IST) Feb 25
യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
08:42 PM (IST) Feb 25
08:18 PM (IST) Feb 25
യുക്രൈനിൽ രക്ഷാദൗത്യം തുടങ്ങി ഇന്ത്യ
470 പേർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു
07:33 PM (IST) Feb 25
പടിഞ്ഞാറ് നിന്നും കീവുമായുള്ള ബന്ധം വിച്ഛേദിച്ചതായും റഷ്യ
07:09 PM (IST) Feb 25
ഒരു ലക്ഷത്തോളം യുക്രൈൻ പൗരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു
06:46 PM (IST) Feb 25
യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ തയ്യാറെന്ന് റഷ്യ, യുക്രൈൻ കീഴടങ്ങൽ പ്രഖ്യാപിച്ചാൽ പ്രത്യേക നയതന്ത്രസംഘം ഉടൻ ക്രീവിലേക്ക് എത്തും
06:45 PM (IST) Feb 25
സൈനികരും യുക്രൈൻ പൌരൻമാരും അടക്കം 137 പേർ ഇതുവരെ റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രധാനമന്ത്രി സെലൻസ്കി
06:45 PM (IST) Feb 25
ഒരു ലക്ഷത്തോളം യുക്രൈൻ പൌരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു
06:16 PM (IST) Feb 25
ദില്ലിയിൽ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിന് ശ്രമിച്ച രണ്ട് യുക്രൈൻ പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു
06:11 PM (IST) Feb 25
ദില്ലിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പ്രതിഷേധത്തിനെതിയവരെ കസ്റ്റഡിയിൽ എടുത്ത് നീക്കി. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് പ്രതിഷേധവുമായി എത്തിയത്. എംബസിക്ക് മുന്നിൽ കനത്ത സുരക്ഷയാണ്. ഒരു കിലോമീറ്റർ പരിധിയിൽ ഗതാഗതം നിയന്ത്രിച്ചു. കുട്ടികളെ തിരികെ എത്തിക്കാൻ സർക്കാർ വേഗത്തിൽ ഇടപെടുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു
06:07 PM (IST) Feb 25
ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
06:06 PM (IST) Feb 25
മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ സ്വീകരിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ നോർക്കയിൽ ആരംഭിച്ചു. നോർക്കയുടെ ഇ മെയിൽ വഴിയും സേവനം ലഭ്യമാണ്. കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും ബന്ധപ്പെട്ടു. ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി.
05:20 PM (IST) Feb 25
ദില്ലിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ശാന്തിപഥിൽ ഒരു കിലോമീറ്റർ പരിധിയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി.
05:18 PM (IST) Feb 25
യുക്രൈനെ സഹായിക്കാത്ത യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും നിലപാടിൽ കടുത്ത വിമർശനവുമായി തുർക്കി ഭരണാധികാരി തയ്യിപ്പ് എർദോഗൻ.
05:00 PM (IST) Feb 25
റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിന് തൊട്ടടുത്ത് എത്തിയതോടെ യുക്രൈൻ പ്രസിഡന്റ് വൊളഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റി.
04:58 PM (IST) Feb 25
യുക്രൈനെതിരെ സൈനിക അധിനിവേശം നടത്തുന്ന റഷ്യയ്ക്ക് എതിരെ ഇന്ത്യയിലും പ്രതിഷേധം ഉയരുന്നു. ഇന്ത്യയിലെ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിനാണ് ആഹ്വാനം.
04:51 PM (IST) Feb 25
യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ത്യ തുടങ്ങുന്നു. റൊമാനിയയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഇന്ന് പുറപ്പെടും. ഹംഗറിയിലേക്കുളള വിമാനങ്ങൾ നാളെ അയയ്ക്കും. ദില്ലിയിലും മുംബൈയിലുമായി വിമാനങ്ങൾ തിരിച്ചെത്തും
04:42 PM (IST) Feb 25
യുക്രൈൻ ആയുധം താഴെ വെച്ചാൽ മാത്രം ചർച്ചയെന്ന് റഷ്യ. യുക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ റഷ്യ, പൊരുതാതെ യുക്രൈൻ കീഴടങ്ങണമെന്ന ആവശ്യമാണ് മറ്റൊരു തരത്തിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്‌റോവിന്റേതാണ് വാക്കുകൾ
04:39 PM (IST) Feb 25
യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ തങ്ങളെ പിന്തുണക്കുമെന്നാണ് കരുതുന്നതെന്ന് റഷ്യ. റഷ്യയ്ക്ക് എതിരെ യുഎൻ രക്ഷാ കൗൺസിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പുടിൻ ഭരണകൂടം വിശ്വസിക്കുന്നത്.
04:37 PM (IST) Feb 25
രാജ്യത്തിന് വേണ്ടി തോക്കെടുക്കാൻ യുവാക്കളുടെ നീണ്ട നിരയാണ് മിലിട്ടറി രജിസ്ട്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ കാണുന്നത്. യുക്രൈനിലെ റിവൈനയിൽ നിന്നുള്ള ദൃശ്യം
04:26 PM (IST) Feb 25
യുക്രൈൻ പാസ്പോർട്ടുള്ള ആർക്കും സൈന്യത്തിൽ ചേരാം എന്ന് പ്രതിരോധ മന്ത്രാലയം. പ്രായ നിയന്ത്രണം അടക്കം നീക്കി. സാധാരണക്കാരെ വീണ്ടും സൈന്യത്തിലേക്ക് വിളിച്ച് യുക്രൈൻ. റഷ്യൻ സേനയെ ചെറുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നു.
04:25 PM (IST) Feb 25
കാർക്കീവിൽ നിന്ന് സ്ഫോടന ശബ്ദം കേൾക്കുന്നതായി മക്കൾ പറഞ്ഞതിന്റെ ആശങ്കയിലാണ് വടകര അയനിക്കാട് സ്വദേശികളായ രക്ഷിതാക്കൾ. കാർക്കിവിൽ നിന്ന് ഇന്ത്യൻ എംബസി പറഞ്ഞിരിക്കുന്ന അതിർത്തികളിലേക്ക് വലിയ ദൂരമുള്ളത് കൊണ്ട് മക്കൾക്ക് അങ്ങോട്ട് പോകാൻ കഴിയില്ലെന്നും ഇവർ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വാക്ക് വിശ്വസിച്ചത് കൊണ്ടാണ് നേരത്തെ മക്കൾ തിരികെ പോരാതിരുന്നത് എന്നും രക്ഷിതാക്കൾ പറയുന്നു.
04:22 PM (IST) Feb 25
യുക്രൈനിലെ ഇന്ത്യൻ എംബസിയും മാർഗ്ഗനിർദ്ദേശം പുറത്തിറക്കി
04:21 PM (IST) Feb 25
റൊസ്തോവിലെ റഷ്യൻ എയർഫീൽഡിന് നേരെ യുക്രൈൻ സേനയുടെ ആക്രമണം. മിസൈലാക്രമണത്തിലൂടെ റഷ്യൻ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈൻ സേന.
03:43 PM (IST) Feb 25
മൊബൈൽ ഫോണ് ചാർജ് ചെയ്യാൻ കഴിയാത്തത് കൊണ്ടും ഇന്റർനെറ്റ് കട്ടാകുന്നതിനാലും ഉക്രൈനിൽ കുടുങ്ങിയ മകൻ്റെ വിവരങ്ങൾ അറിയാനാവാതെ ബുദ്ധിമുട്ടുകയാണെന്ന് പാലക്കാട് പുതുക്കോട് സ്വദേശിയായ ജയ ടീച്ചർ. കോളേജ് അധികൃതർ അയക്കുന്ന മെസേജിലൂടെ മാത്രമാണ് കാര്യങ്ങൾ അറിയുന്നത് ബങ്കറിലാണിപ്പോൾ മകൻ. സർക്കാർ ഇടപെട്ട് വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്
03:42 PM (IST) Feb 25
ഉക്രൈനിൽ അവസാന വർഷ മെഡിക്കൽ കോഴ്സിന് പഠിക്കുകയാണ് ഇടുക്കി ചേലച്ചുവട് സ്വദേശി ദിവ്യ മോഹൻ. യുക്രൈനിൽ സ്‌ഥിതി വഷളായപ്പോൾ തിരികെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. പരീക്ഷ സമയം അടുത്തതിനാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ മടങ്ങാൻ കഴിയൂ എന്ന് സർവകലാശാല നിലപാട് എടുത്തതിനാൽ അവിടെ കുടുങ്ങി. നിലവിൽ സുരക്ഷിതയാണെങ്കിലും ആശങ്കയിലാണ് ദിവ്യയും മാതാപിതാക്കളും
03:39 PM (IST) Feb 25
യുക്രൈനിലെ കാർഖിവിൽ നടുറോഡിൽ വീണ റോക്കറ്റ് മിസൈൽ പൊട്ടിയില്ല
03:17 PM (IST) Feb 25
സാധാരണക്കാരെ റഷ്യൻ സൈന്യം ഉപദ്രവിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥിനി. കീവിൽ നിന്നാണ് മലയാളി വിദ്യാർത്ഥിനി ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചില ഹോസ്റ്റലുകളിൽ റഷ്യൻ സൈന്യമെത്തി. കുട്ടികൾ പരിഭ്രാന്തരായി ഓടി. എന്നാൽ സൈന്യം സാധാരണക്കാരെയും വിദ്യാർത്ഥികളെയും ഉപദ്രവിച്ചില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.