സെലൻസ്കിയിൽ നിന്നും ഈ കടുത്ത തീരുമാനം പ്രതീക്ഷിച്ചത് തന്നെ! റഷ്യ വഴി യുറോപ്പിൽ പ്രകൃതിവാതക കൈമാറ്റം നടക്കില്ല

Published : Jan 03, 2025, 11:16 PM ISTUpdated : Jan 07, 2025, 12:11 AM IST
സെലൻസ്കിയിൽ നിന്നും ഈ കടുത്ത തീരുമാനം പ്രതീക്ഷിച്ചത് തന്നെ! റഷ്യ വഴി യുറോപ്പിൽ പ്രകൃതിവാതക കൈമാറ്റം നടക്കില്ല

Synopsis

ജനുവരി ഒന്നാം തീയതി മുതലാണ് വാതക വിതരണം നിർത്തലാക്കിയത്

കീവ്: റഷ്യയിൽ നിന്നും യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കൈമാറ്റം അവസാനിപ്പിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലെൻസ്കി. ജനുവരി ഒന്നാം തീയതി മുതലാണ് വാതക വിതരണം നിർത്തലാക്കിയത്. വാതക വിതരണത്തിനുള്ള കരാർ ഇനി പുതുക്കേണ്ടതില്ലെന്നാണ് യുക്രൈൻ നിലപാട്. സെലൻസ്കിയിൽ നിന്നും ഈ കടുത്ത തീരുമാനം പ്രതീക്ഷിച്ചത് തന്നെയാണെങ്കിലും ശൈത്യകാലത്ത് ചില രാജ്യങ്ങളെയെങ്കിലും ഈ നീക്കം പ്രതിസന്ധിയിലേക്ക് തള്ളിവിടും.

ഏജന്‍റിന്‍റെ ചതി, ഒറ്റയടിക്ക് സൗദിയിൽ കുടുങ്ങിയത് മലയാളികളടക്കം 164 ഉംറ തീർഥാടകർ

അതിനിടെ സൗദി അറേബ്യയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സിറിയൻ ജനതക്ക് സഹായവുമായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി എന്നതാണ്. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ എസ് റിലീഫ്) സെന്‍റർ സഹായം എത്തിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. ബുധനാഴ്ചയാണ് ദുരിതാശ്വാസ സഹായങ്ങളുമായി ആദ്യ വിമാനം റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് പുറപ്പെട്ടത്. പിന്നീട് തുടർച്ചയായി രണ്ട് വിമാനങ്ങളിൽ കൂടി അടിയന്തര സഹായം എത്തിക്കുകയായിരുന്നു. ആദ്യ ദിവസം രണ്ട് വിമാനങ്ങളിലെത്തിച്ചത് 81 ടൺ ദുരിതാശ്വാസ വസ്തുക്കളാണ്. വ്യാഴാഴ്ചയാണ് മൂന്നാം വിമാനം ദമാസ്കസിലെത്തിയത്. സഹായമെത്തിക്കൽ തുടരുന്നതിനായി റിയാദിനും ദമാസ്കസിനും ഇടയിൽ ഒരു എയർ ബ്രിഡ്ജ് തുറന്നതായി കെ എസ് റിലീഫ് ജനറൽ സൂപ്പർ വൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ പറഞ്ഞു. വരും ദിവസങ്ങളിൽ സിറിയൻ സഹോദരങ്ങൾക്കായി കരമാർഗവും സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിലെ സഹോദരങ്ങളെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ സഹായിക്കാനും ആ ദാരുണാവസ്ഥയിൽനിന്ന് അവരെ കൈപിടിച്ചുയർത്താനും സൗദി അറേബ്യ വഹിക്കുന്ന മാനുഷികമായ ഇടപെടലിന്‍റെ ഭാഗമാണ് ഈ എയർ ബ്രിഡ്ജെന്നും അദ്ദേഹം വിവരിച്ചു.

മൂന്നാം വിമാനം ദമാസ്കസിൽ പറന്നെത്തി, 81 ടൺ അവശ്യവസ്തുക്കൾ, ഏറെയും ഭക്ഷണവും മരുന്നും; സിറിയക്ക് ആശ്വാസമായി സൗദി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം