രാജി വയ്ക്കില്ല; ഭീകരാക്രമണ മുന്നറിയിപ്പ് അറിഞ്ഞിരുന്നില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി

By Web TeamFirst Published Apr 27, 2019, 8:07 AM IST
Highlights

 ഇന്‍റലിജൻസ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്, പൊലീസ് മേധാവിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും രാജി വച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. 

കൊളംബോ:  ശ്രീലങ്കൻ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്‍റലിജൻസ് മുന്നറിയിപ്പ് അറിഞ്ഞിരുന്നില്ലെന്ന്, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും രാജി വയ്ക്കില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ഇന്‍റലിജൻസ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്, പൊലീസ് മേധാവിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും രാജി വച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. 

ഇതിനിടെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പതാകകളും മറ്റും കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് കർഫ്യൂ നീട്ടി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ  ഭീകരാക്രമണത്തിൽ ഇരുന്നൂറ്റിയമ്പതിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന് മുമ്പ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശ്രീലങ്കയ്ക്ക് തീവ്രവാദ അക്രമണമുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

click me!