ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ തീഗോളമായി, പരീക്ഷണ പറക്കലിനിടെ അമേരിക്കൻ സൈനിക വിമാനം കാലിഫോർണിയയിൽ തകർന്നുവീണു, 8 സൈനികർ കൊല്ലപ്പെട്ടു

Published : Jun 16, 2026, 06:49 AM IST
US Air Force B 52 Bomber Crashes

Synopsis

കാലിഫോർണിയയിൽ പരീക്ഷണ പറക്കലിനിടെ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നു വീണു. എഡ്വേഡ്സ് എയർഫോഴ്സ് ബേസിന് സമീപമുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എട്ട് സൈനികരും കൊല്ലപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ എഡ്വേഡ്സ് എയർഫോഴ്സ് ബേസിന് സമീപം പരീക്ഷണ പറക്കൽ നടത്തുന്നതിനിടെയായിരുന്നു ദരുണമായ ഈ അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരണപ്പെട്ടതായി അമേരിക്കൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം
ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാൻ ആണവായുധം ഉണ്ടാക്കാൻ സമ്മതിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു, അടിയന്തിര ആണവ ഭീഷണി ഇല്ലാതാക്കിയെന്നും വാദം