
ടെഹ്രാന്‍: ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് ഭീകര സംഘടനകളുടെ പട്ടികയിൽപെടുത്തി അമേരിക്ക. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്‍റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ തിരിച്ചടിച്ചത്.
ഇതോടെ ഇറാനുമേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ചുമത്തുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഡോണൾഡ് ട്രംപ് പിൻമാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam