യൂറേനിയം സൂക്ഷിച്ച കേന്ദ്രത്തിന് നേരെ ബങ്കർ ബസ്റ്റർ ബോംബ് ആക്രമണം, ഇറാനിൽ വൻ സ്ഫോടനം; വീഡ‍ിയോ പുറത്തുവിട്ട് ട്രംപ്

Published : Mar 31, 2026, 12:43 PM IST
Blast in iran

Synopsis

ചൊവ്വാഴ്ച പുലർച്ചെയാണ് ഇസ്ഫഹാൻ നഗരത്തിൽ  വൻ സ്‌ഫോടനം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോ‍‍‍‍ർട്ട് ചെയ്യുന്നത്. തുടർച്ചയായ സ്‌ഫോടന പരമ്പരകളും വൻ തീപിടിത്തവും ട്രംപ് പുറത്ത് വിട്ട വീഡിയോയിൽ താണാം.

ടെഹ്റാൻ: ഇറാനിൽ വൻ സ്ഫോടനം നടത്തി യുഎസ് സൈന്യം. ഇറാനിലെ ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിലാണ് സ്ഫോടനം നടന്നത്. ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീഡിയോ പുറത്തുവിട്ടു. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമായ ഇസ്ഫഹാനെതിരെ അമേരിക്ക പ്ലാൻഡ് ആക്രമണം നടത്തിയെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഇസ്ഫഹാൻ നഗരത്തിൽ നടന്ന വൻ സ്‌ഫോടനം നടന്നത്. തുടർച്ചയായ സ്‌ഫോടന പരമ്പരകളും വൻ തീപിടിത്തവും ട്രംപ് പുറത്ത് വിട്ട വീഡിയോയിൽ താണാം. എന്നാൽ ട്രംപ് വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിട്ടില്ല. 2.3 ദശലക്ഷം ജനസംഖ്യയുള്ള ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ ആയുധപ്പുരയിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണമാണിതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കഴിഞ്ഞവർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു.

ബങ്കർ ബസ്റ്റർ ബോംബുകൾ 

പൊട്ടും മുൻപ് കോൺക്രീറ്റോ പാറയോ തുരന്ന് അകത്തു കയറാൻ കഴിയുന്ന ബോംബിനെയാണ് ബങ്കർ ബസ്റ്റർ എന്ന് വിളിക്കുന്നത്. വലിയ തോതിൽ സ്ഫോടക വസ്തുക്കൾ സംഭരിച്ചിരിക്കുന്നതിനാൽ ബോംബിന് വലുപ്പവും കൂടും. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ ഉപയോഗിച്ച ബോംബിന്റെ ശരാശരി ഭാരം ഏകദേശം 900 കിലോയാണ്. അതിൽകൂടുതൽ ഭാരമുള്ള ബോംബുകളുമുണ്ട്. 200 അടി ആഴത്തിൽ തുരക്കാൻ ബോംബിനു കഴിവുണ്ട്. ഭൂമിക്കടിയിലെ ശത്രു കേന്ദ്രങ്ങളെയാണ് ഇത്തരം ബോംബുകൾ ലക്ഷ്യമിടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍ യുദ്ധച്ചെലവ് ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കണം; ട്രംപിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കി വൈറ്റ് ഹൗസ്
തുറമുഖത്ത് എത്തിയത് വാഴപ്പഴം നിറച്ച കണ്ടെയ്നർ, ഒളിപ്പിച്ചത് ഒരു ടൺ കൊക്കെയ്ൻ, മൂന്ന് പേർ പിടിയിൽ