ആര് ഭരിച്ചാലും അ​മേ​രി​ക്ക ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ത്രു​വെ​ന്ന് കിം ​ജോം​ഗ് ഉ​ൻ

Web Desk   | Asianet News
Published : Jan 09, 2021, 01:45 PM IST
ആര് ഭരിച്ചാലും അ​മേ​രി​ക്ക ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ത്രു​വെ​ന്ന് കിം ​ജോം​ഗ് ഉ​ൻ

Synopsis

അ​മേ​രി​ക്ക​യി​ല്‍ ആ​രാ​ണ് അ​ധി​കാ​ര​ത്തി​ലെ​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. അ​വ​രു​ടെ യ​ഥാ​ര്‍​ഥ ന​യം ഉ​ത്ത​ര​കൊ​റി​യ​യ്‌​ക്കെ​തി​രെ​യാ​ണ്. ആ​ര് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും അ​മേ​രി​ക്ക​യാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ത്രു.​അ​തൊ​രി​ക്ക​ലും മാ​റി​ല്ലെ​ന്ന് കിം

പോ​ഗ്യാം​ഗ്: ആ​ര് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും അ​മേ​രി​ക്ക ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ത്രു​വെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ. വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി മീ​റ്റിം​ഗി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സം​ഗം ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ കെ​സി​എ​ൻ​എ ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​മേ​രി​ക്ക​യെ അ​ട്ടി​മ​റി​ക്കു​ന്ന​തി​ലാ​വ​ണം ഉ​ത്ത​ര​കൊ​റി​യ​യു​ടെ ശ്ര​ദ്ധ. 

അ​മേ​രി​ക്ക​യി​ല്‍ ആ​രാ​ണ് അ​ധി​കാ​ര​ത്തി​ലെ​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. അ​വ​രു​ടെ യ​ഥാ​ര്‍​ഥ ന​യം ഉ​ത്ത​ര​കൊ​റി​യ​യ്‌​ക്കെ​തി​രെ​യാ​ണ്. ആ​ര് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും അ​മേ​രി​ക്ക​യാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ത്രു.​അ​തൊ​രി​ക്ക​ലും മാ​റി​ല്ലെ​ന്ന് കിം ​പ​റ​ഞ്ഞ​താ​യി ഉത്തരകൊറിയയുടെ ഔദ്യോ​ഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‍ 

നി​യു​ക്ത​പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ സ്ഥാ​ന​മേ​ൽ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശം കിം​ഗ് ജോം​ഗി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ​ത്. കിം ​ജോം​ഗ് ഉ​ന്നും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പും ത​മ്മി​ല്‍ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും വാ​ക്പോ​രു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആമേർ റാമേഹിനെ ഇറാൻ തൂക്കിലേറ്റി; വധശിക്ഷ നടപ്പാക്കിയത് രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയതിന്
'ട്രംപും മെലാനിയയും സുരക്ഷിതരാണെന്നറിഞ്ഞതിൽ സന്തോഷം'; യുഎസ് വെടിവെപ്പിൽ പ്രതികരണവുമായി മോദി