ഇനി ആക്രമണം നടത്തുന്ന രാജ്യം വെറും മരുഭൂമിയാകും, മുന്നറിയിപ്പുമായി ഇറാൻ; പശ്ചിമേഷ്യയിൽ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി അമേരിക്ക; സംഘർഷ സൂചനയോ?

Published : Oct 19, 2026, 01:03 PM IST
trump ghalibaf

Synopsis

സുരക്ഷ സ്ഥിതി സങ്കീർണമാണെന്നും, ഉയർന്ന ജാഗ്രത വേണമെന്നുമാണ് പൗരന്മാർക്കുള്ള അമേരിക്കയുടെ നിർദേശം. തങ്ങൾക്കെതിരെ ആക്രമണം നടക്കുന്ന പക്ഷം എതിരാളികളുടെ രാജ്യം വെറും മരുഭൂമിയായി മാറുമെന്നാണ് ഇറാന്റെ മറുപടി ഭീഷണി

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റ് മേഖലയിലാകെ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി അമേരിക്ക. സുരക്ഷ സ്ഥിതി സങ്കീർണമാണെന്നും, ഉയർന്ന ജാഗ്രത വേണമെന്നുമാണ് നിർദേശം. സൗദി - ഹൂത്തി സംഘർഷം കാരണം സൗദി, യെമൻ മേഖലകളിലും വ്യോമപാതയിലുമുള്ള സുരക്ഷാ മുന്നറിയിപ്പുകൾക്ക് പുറമെയാണ് മേഖലയിലാകെ ജാഗ്രത മുൻകരുതൽ ഉയർത്തണമെന്ന നിർദേശം പൗരന്മാർക്ക് അമേരിക്ക നൽകിയിരിക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിലാകെ വിമാനങ്ങൾ റദ്ദാക്കാനും യാത്രകൾ മുടങ്ങാനും സാധ്യതയുണ്ട്. ഇറാൻ ബന്ധമുള്ള ഗ്രൂപ്പുകൾ, അമേരിക്കൻ ബന്ധമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താനുള്ള സാധ്യതയെ കരുതിയിരിക്കണമെന്നും നിർദേശമുണ്ട്. പുതിയ സംഘർഷം ഉടലെടുക്കുമെന്ന ചർച്ചകൾക്കും ഇത് തിരികൊളുത്തി. തങ്ങൾക്കെതിരെ ആക്രമണം നടക്കുന്ന പക്ഷം എതിരാളികളുടെ രാജ്യം വെറും മരുഭൂമിയായി മാറുമെന്നാണ് ഇറാന്റെ മറുപടി ഭീഷണി.

മുന്നറിയിപ്പുമായി ഇറാൻ സ്പീക്കർ

അതിനിടെ മേഖലയിലെ രാജ്യങ്ങൾക്കും എ ഐ കമ്പനികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ രംഗത്തെത്തി. അമേരിക്കൻ - ഇസ്രയേൽ ബന്ധമുള്ള എ ഐ കമ്പനികൾക്ക് ഭൂമിയോ വൈദ്യുതിയോ സാമ്പത്തിക ഇടപാടുകളോ നടത്തരുതെന്നാണ് നിർദേശം. നൽകിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇറാന്റെ നേതൃത്വത്തിൽ പേർഷ്യൻ ഗൾഫ് ഡാറ്റാ അതോറിറ്റി രൂപീകരിക്കുമെന്നും എം ബി ഗാലിബാഫ് പറഞ്ഞു. എ ഐ കമ്പനികൾക്ക് യുദ്ധത്തിൽ പങ്കുണ്ടെന്നത് ഇറാന്റെ നേരത്തെയുള്ള ആരോപണമാണ്. ഹോർമൂസിൽ കൂടുതൽ കപ്പലുകൾ തകർന്നതായും ഇറാന്റെ സേനകൾ അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ അപകടകരമായ കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നു; ജാഗ്രതാ നിർദേശവുമായി ഒമാൻ
യുക്രെയ്ൻ യുദ്ധത്തിന് പുതിയ നീക്കം! ട്രംപിനെയും ഷി ജിൻപിങ്ങിനെയും ഒരുമിച്ചിരുത്താൻ പുടിൻ; ആശങ്കയോടെ യുക്രെയ്ൻ