റഷ്യ-ഉക്രെയ്ൻ ഊർജ്ജ വെടിനിർത്തൽ, വമ്പൻ പ്രഖ്യാപനം നടത്തി ട്രംപ്; തനിക്ക് പുതിയ വാർത്തയെന്ന് സെലെൻസ്‌കി

Published : Oct 12, 2026, 08:00 AM IST
Zelensky Trump

Synopsis

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ വെടിനിർത്തൽ കരാറിലെത്തിയതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ഈ വിവരം തനിക്ക് പുതിയതാണെന്നും, റഷ്യ തയ്യാറാണെങ്കിൽ ഉക്രെയ്നും വെടിനിർത്തലിന് ഒരുക്കമാണെന്നും സെലെൻസ്‌കി പ്രതികരിച്ചു. ഇതിനിടെ കീവിലും ഖാർകിവിലും റഷ്യൻ ആക്രമണം തുടരുന്നതായും സെലെൻസ്‌കി ആരോപിച്ചു.

വാഷിംഗ്ടൺ: റഷ്യയും ഉക്രെയ്നും തമ്മിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ 'ഊർജ്ജ വെടിനിർത്തൽ' കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനം തനിക്ക് തികച്ചും പുതിയൊരു വിവരമാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചു. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഇരുവിഭാഗവും ഊർജ്ജ വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് അറിയിച്ചത്. വെടിനിർത്തൽ ലംഘിക്കരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വെടിനിർത്തലിന്റെ സമയപരിധിയോ അത് എങ്ങനെ നടപ്പിലാക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. സംഭവത്തിൽ ക്രെംലിന്റെയോ വൈറ്റ് ഹൗസിന്റെയോ ഔദ്യോഗിക പ്രതികരണങ്ങളും ഉണ്ടായിരുന്നില്ല.

സെലെൻസ്‌കിയുടെ പ്രതികരണം

ട്രംപിന്റെ പ്രഖ്യാപനം തനിക്ക് 'പുതിയ വാർത്ത'യാണെന്നാണ് സെലെൻസ്‌കി പ്രതികരിച്ചത്. "എന്നാൽ റഷ്യക്കാർ ഊർജ്ജ വെടിനിർത്തലിന് സമ്മതിക്കുകയാണെങ്കിൽ ഉക്രെയ്നും സമ്മതിക്കും. ട്രംപ് പുടിനുമായി ഇത് ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ വെടിനിർത്തൽ എപ്പോഴാണ് ആരംഭിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുക, ഞങ്ങൾ തയ്യാറാണ്, അത് സ്വീകരിക്കുകയും ചെയ്യും" എന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡ പ്രസിഡന്റ് മാർക്ക് കാർണി, നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ, ഫിൻലാൻഡ് പ്രസിഡന്റ് അലക്സ് സ്റ്റബ്ബ് എന്നിവരുമായി ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു. ഉക്രെയ്ൻ വെടിനിർത്തലിനെ പിന്തുണയ്ക്കുന്നുവെന്നും റഷ്യയും ഇത് പിന്തുണയ്ക്കുന്നത് പ്രധാനമാണെന്നും അമേരിക്കൻ ഭാഗത്തുനിന്നുള്ള വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ആക്രമണം തുടരുന്നതായി ആരോപണം

വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം കീവിലും ഖാർകിവ് മേഖലയിലും റഷ്യൻ ഡ്രോൺ ആക്രമണത്തിൽ പവർ പ്ലാന്റുകൾ തകർന്നതായി സെലെൻസ്‌കി ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഊർജ്ജ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ആക്രമണങ്ങളെല്ലാം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി; അപലപിച്ച് ഇന്ത്യ
പതിവ് വൈദ്യപരിശോധനയിലെ അസ്വഭാവികത, ശ്വാസകോശത്തിൽ മുഴ, മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വത്തിക്കാൻ