
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപ്, യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കിയില്ല.
ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ ഹോർമുസ് സംരക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. അല്ലെങ്കിൽ രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങണം, അതുമല്ലെങ്കിൽ ഹോർമുസ് സ്വഭാവികമായി തുറക്കപ്പെടുമെന്നും ട്രംപ് അറിയിച്ചു. അമേരിക്ക ഒരിക്കലും ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ഇറാന്‍റെ പല സംവിധാനങ്ങളും തരിപ്പണമായി. ആണവ കേന്ദ്രങ്ങൾ തകർത്തു. ഇനാന്‍ ഇനി ഏത് നീക്കം നടത്തിയലും അമേരിക്ക അറിയുമെന്നും അത് തകർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam