
ദില്ലി: പുതുതായി നിർദ്ദേശിക്കപ്പെട്ട 'ഗോൾഡ് കാർഡ്' പൗരത്വ പദ്ധതിക്ക് കീഴിൽ അമേരിക്കൻ കമ്പനികൾക്ക് യുഎസ് സർവകലാശാലകളിൽ നിന്ന് ഇന്ത്യൻ ബിരുദധാരികളെ നിയമിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 5 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറുള്ള സമ്പന്നരായ വിദേശ നിക്ഷേപകരെ ആകർഷിക്കാനാണ് ട്രംപ് 'ഗോൾഡ് കാർഡ്' പദ്ധതി കൊണ്ടുവന്നത്. നിലവിലെ കുടിയേറ്റ സമ്പ്രദായം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾക്ക് യുഎസിൽ താമസിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. സ്ഥാപനങ്ങളിലെ ഒന്നാം നമ്പർ വിദ്യാർത്ഥിയെ നിയമിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്ന് എനിക്ക് കോളുകൾ ലഭിക്കുന്നുവെന്ന് ട്രംപ് കാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞു.
ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരാൾ വരുന്നു. ഹാർവാർഡ്, വാർട്ടൺ സ്കൂൾ ഓഫ് ഫിനാൻസ് പോലുള്ള പ്രശസ്തമായ സ്കൂളുകളിൽ പഠിക്കുന്നു. അവർക്ക് ജോലി വാഗ്ദാനങ്ങൾ ലഭിക്കുന്നു. എന്നാൽ അവർക്ക് രാജ്യത്ത് തുടരാൻ കഴിയുമോ എന്നതിനെക്കുറിച്ച് ഒരു ഉറപ്പും ഇല്ല. അതുകൊണ്ടുതന്നെ അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ബിസിനസുകൾ ആരംഭിക്കുകയും ശതകോടീശ്വരന്മാരാകുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഈ സാഹചര്യത്തിൽ, കഴിവുള്ള വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് സഹായിക്കുന്നതിന് യുഎസ് കമ്പനികൾക്ക് ഗോൾഡ് കാർഡ് വാങ്ങാൻ കഴിയുമെന്ന് ട്രംപ് അറിയിച്ചു. മറ്റ് സമാനമായ വിസ പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമായി, കോൺഗ്രസിന്റെ അംഗീകാരമില്ലാതെ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പദ്ധതി ആരംഭിക്കാൻ കഴിയുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പ്രഖ്യാപിച്ചു.
Read More.. 10 വർഷം യുഎസ്സിൽ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് മടക്കം, നിങ്ങള്‍ കരുതിയതൊന്നുമല്ല കാരണം, വെളിപ്പെടുത്തി സംരംഭകൻ
യുണൈറ്റഡ് സ്റ്റേറ്റ്സിൽ 331,000-ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇന്ത്യൻ വിദേശ ബിരുദ വിദ്യാർത്ഥികളുടെ എണ്ണം 19 ശതമാനം വർദ്ധിച്ച് ഏകദേശം 200,000 ആയി. തുടർച്ചയായ രണ്ടാം വർഷവും യുഎസിലേക്ക് അന്താരാഷ്ട്ര ബിരുദ (മാസ്റ്റേഴ്‌സ്, പിഎച്ച്ഡി) വിദ്യാർത്ഥികളെ ഏറ്റവും കൂടുതൽ അയച്ചത് ഇന്ത്യയാണ്. അമേരിക്കയില് ഇന്ത്യൻ ബിരുദ വിദ്യാർത്ഥികളുടെ എണ്ണം 19 ശതമാനം വർദ്ധിച്ച് 196,567 ആയി. ഇന്ത്യയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികളുടെ എണ്ണവും 13 ശതമാനം വർധിച്ച് 36,053 ആയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam