
വാഷിംഗ്ടൺ: അടുത്ത അമേരിക്കൻ പ്രസിഡന്‍റ് ആരാകും? ലോകം ഉറ്റുനോക്കുന്ന ആ ഉത്തരം ഇനി ഒരുപാട് അകലെയാകില്ല. കമലയോ ട്രംപോ എന്ന ഉത്തരം പുറത്തുവരാൻ ഇനി അധിക സമയം വേണ്ടിവരില്ല. കമല ഹാരിസും ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് വലിയ ആവേശത്തോടെ കുതിക്കുകയാണ്. മന്ദഗതിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് പോളിംഗ് കുതിച്ചുയരുകയാണെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ഇക്കുറി ഉണ്ടാകുമോ എന്നത് കണ്ടറിയണം. വ്യക്തമായ ആദ്യഫല സൂചനകൾ രാവിലെ അഞ്ചരയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ അമേരിക്കയുടെ 47 -ാമത്തെ പ്രസിഡന്‍റിനെ നാളെ രാവിലെ തന്നെ അറിയാനായേക്കും.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും യുഎസ് ചാഡ്സും; അറിയാം ചരിത്രം
അതേസമയം ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പമാണ് മുൻ പ്രസിഡന്‍റ് പാം ബീച്ചിലെ വോട്ടിംഗ് സെന്‍ററിലെത്തിയത്. ഇക്കുറി വിജയമുറപ്പാണെന്നാണ് ട്രംപ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത്. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസും വൈകാതെ വോട്ട് രേഖപ്പെടുത്തും. പ്രസിഡന്‍റ് ബൈഡൻ നേരത്തെ തന്നെ വോട്ട് ചെയ്തിരുന്നു. രാജ്യത്തെ വിവിധ സമയ സോണുകളിൽ പ്രാദേശിക സമയം ഏഴ് മണി മുതൽ രാത്രി എട്ടു് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 8 കോടി ജനങ്ങൾ ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞു. പ്രവർത്തി ദിനമായ ഇന്ന് പലരും ജോലിക്കിടയിൽ നിന്ന് വന്നുകൊണ്ടാണ് വോട്ട് ചെയ്യുന്നത്.
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് ഏറെക്കുറെ എല്ലാ പ്രവചനങ്ങളും പറയുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും സെനറ്റ് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ സാധാരണഗതിയിൽ അമേരിക്കയുടെ 'ഭാവി' പുറത്തുവരാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam